ബാലൺഡി’ഓറിന് ഒരു സ്ഥാനവുമില്ല : വിമർശിച്ച് ക്രൂസ്
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരമായ റോഡ്രിയാണ് സ്വന്തമാക്കിയിട്ടുള്ളത്.ഇക്കാര്യത്തിൽ വലിയ വിവാദങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നടക്കുന്നത്.റോഡ്രിയുടെ അർഹതയെ പലരും ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.വിനീഷ്യസ് ജൂനിയർ ഈ പുരസ്കാരം നേടുമെന്നാണ് പൊതുവിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന നിമിഷമാണ് ഇക്കാര്യത്തിൽ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്.
ഇതോടെ റയൽ മാഡ്രിഡ് ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.ബാലൺഡി’ഓർ ജേതാവിനെ നേരത്തെ അറിയിക്കാത്തതിലൂടെ തങ്ങളെ ഫ്രാൻസ് ഫുട്ബോൾ അപമാനിച്ചു എന്നാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്. ഏതായാലും വിനീഷ്യസ് ജൂനിയർക്ക് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്നും പിന്തുണ വർദ്ധിക്കുകയാണ്. മുൻ റയൽ മാഡ്രിഡ് താരമായ ടോണി ക്രൂസും ബാലൺഡി’ഓറിനെ വിമർശിച്ചിട്ടുണ്ട്. ഇത്തരം വ്യക്തിഗത അവാർഡുകൾക്ക് ഒരു സ്ഥാനവുമില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ക്രൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“റോഡ്രിയാണ് ബാലൺഡി’ഓർ നേടുന്നത്.ഫുട്ബോളിൽ ഇത്തരം വ്യക്തിഗത അവാർഡുകൾക്ക് ഞാൻ യാതൊരുവിധ പ്രാധാന്യവും നൽകാറില്ല. ഇത്തരം അവാർഡുകൾക്ക് യാതൊരുവിധ സ്ഥാനവുമില്ല ” ഇതാണ് മുൻ റയൽ മാഡ്രിഡ് താരം പറഞ്ഞിട്ടുള്ളത്.
ബാലൺഡി’ഓർ ലിസ്റ്റിൽ ഒമ്പതാം സ്ഥാനമാണ് ടോണി ക്രൂസ് നേടിയിട്ടുള്ളത്.അതിന് അദ്ദേഹം പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.Wow.. ഒരുപാട് നന്ദി എന്നാണ് അദ്ദേഹം സർക്കാസ്റ്റിക്കായി കൊണ്ട് എഴുതിയിട്ടുള്ളത്. ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ടെങ്കിലും വിനീഷ്യസിന് ബാലൺഡി’ഓർ ലഭിച്ചില്ല എന്നത് കാര്യങ്ങളെ തകിടം മറിക്കുകയായിരുന്നു.
ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം സ്വന്തമാക്കിയത് റയൽ മാഡ്രിഡ് തന്നെയാണ്. കൂടാതെ കാർലോ ആഞ്ചലോട്ടിയും കിലിയൻ എംബപ്പേയുമൊക്കെ പുരസ്കാര ജേതാക്കളായിട്ടുണ്ട്.അതേസമയം ബാലൺഡി’ഓർ വോട്ടിങ് കണക്കുകൾ ഇതുവരെ പുറത്തുവിടാൻ ഫ്രാൻസ് ഫുട്ബോൾ തയ്യാറായിട്ടില്ല.കുറച്ച് കഴിഞ്ഞിട്ടാണ് അത് പ്രസിദ്ധീകരിക്കുക എന്നാണ് അവർ അറിയിച്ചിട്ടുള്ളത്.