ഫുട്ബോൾ ലോകത്തെ ആദ്യ ബില്യണറായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ ലോകത്തെ ആദ്യ ബില്യൺ ഡോളർ നേടുന്ന വ്യക്തിയെന്ന ഖ്യാതി ഇനി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തം. കഴിഞ്ഞ ദിവസം ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഫുട്ബോൾ ലോകത്തെ ആദ്യ ബില്യണറായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയത്. കായികലോകത്ത് നിന്നും ബില്യണർ ആയി മാറുന്ന മൂന്നാമത്തെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2009-ൽ ടൈഗർ വുഡ്‌സും 2017-ൽ ഫ്ലോയിഡ് മെയ്‌വെതറുമാണ് സ്പോർട്സ് ലോകത്ത് നിന്നും ബില്യണറായ ആദ്യ രണ്ട് താരങ്ങൾ. എന്നാൽ ഇരുവരും ഈ നേട്ടം കൈവരിച്ചത് സിംഗിൾ സ്പോർട്ട് ഇനത്തിലാണ്. ടീം സ്പോർട്ട് ഇനത്തിൽ ബില്യണർ ആവുന്ന ലോകത്തെ ആദ്യ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ആദ്യ ബില്യണർ എന്ന നേട്ടം കൈവരിച്ചത്. 2020-ലെ ഫോബ്‌സ് മാസികയുടെ നൂറു പേരുടെ സെലിബ്രിറ്റി പട്ടികയിൽ ക്രിസ്റ്റ്യാനോ നാലാമതും മെസ്സി അഞ്ചാമതുമായിരുന്നു. കായികലോകത്തെ പട്ടികയിൽ ക്രിസ്റ്റ്യാനോ രണ്ടാമത് ആയിരുന്നു. തന്റെ ഫുട്ബോൾ കരിയറിലെ സാലറി വഴി 650 മില്യൺ ഡോളർ ആണ് ഇത് വരെ റൊണാൾഡോ സമ്പാദിച്ചത്. ഇത് കൂടാതെ മറ്റുള്ള മാർഗങ്ങൾ വഴി 350 മില്യൺ ഡോളറും സമ്പാദിച്ചു കൊണ്ട് ക്രിസ്റ്റ്യാനോ ഈ നേട്ടത്തിലെത്തിയത്. മാത്രമല്ല 2022 വരെയുള്ള കോൺട്രാക്ട് പ്രകാരം താരത്തിന്റെ സാലറി വഴിയുള്ള വരുമാനം 765 മില്യൺ ഡോളർ ആയി മാറും. അതേ സമയം സൂപ്പർ താരം ലയണൽ മെസ്സിയുടെ 2005 മുതലുള്ള കരിയർ സാലറി 605 മില്യൺ ഡോളർ ആണ്. എന്നാൽ മറ്റുള്ള മാർഗങ്ങളിലൂടെ ക്രിസ്റ്റ്യാനോയുടെ അത്ര വരുമാനം മെസ്സിക്കില്ല. ടീം സ്പോർട്ട് ഇനത്തിൽ ക്രിസ്റ്റ്യാനോയും മെസ്സിയും ഏറെ മുൻപിലാണ്. മുൻപ് ഇൻസ്റ്റാഗ്രാമിൽ 200 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തെ ആദ്യതാരമാവാനും ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞിരുന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴിയും 427 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *