ഫാറ്റി, വിനീഷ്യസ്, റോഡ്രിഗോ, ഹാലന്റ്, ഇത്തവണത്തെ ഗോൾഡൻ ബോയ് ആരാവും? ലിസ്റ്റ് പുറത്ത് !

ഈ വർഷത്തെ ഏറ്റവും മികച്ച യുവതാരത്തിന് നൽകുന്ന ഗോൾഡൻ ബോയ് ലിസ്റ്റ് പുറത്ത്. നാല്പത് അംഗലിസ്റ്റ് ആണ് പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർ താരങ്ങളായ ഫാറ്റി, വിനീഷ്യസ്, റോഡ്രിഗോ, ഹാലന്റ്, ഗ്രീൻവുഡ്, കാമവിങ്ക തുടങ്ങിയ പ്രമുഖരൊക്കെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് 2003-ൽ ഈ അവാർഡ് സ്ഥാപിച്ചത്. നിലവിൽ നാല്പത് ജേണലിസ്റ്റുകൾ ചേർന്ന പാനൽ ആണ് ഈ പട്ടിക തയ്യാറാക്കുന്നത്. ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ള ഏറ്റവും മികച്ച താരങ്ങളെയാണ് ഇതിലേക്ക് പരിഗണിക്കുക. 2004-ൽ വെയ്ൻ റൂണിയാണ് ഈ പുരസ്‌കാരം ആദ്യമായി നേടിയത്. തുടർന്ന് 2005-ൽ ലയണൽ മെസ്സി ഈ പുരസ്‌കാരം നേടി. 2015-ൽ ആന്റണി മാർഷ്യൽ ആയിരുന്നു പുരസ്‌കാരം നേടിയ പ്രീമിയർ ലീഗ് താരം. കിലിയൻ എംബാപ്പെ, റഹീം സ്റ്റെർലിംഗ് എന്നിവരൊക്ക മുമ്പ് ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഹാവോ ഫെലിക്സ് ആണ് ഈ പുരസ്‌കാരം നേടിയത്. ഫിൽ ഫോഡൻ, ഫാബിയോ സിൽവ, അൽഫോൺസോ ഡേവിസ്, ബുകയോ സാക, ഫെറാൻ ടോറസ് എന്നിവരൊക്ക ഇടം നേടിയിട്ടുണ്ട്. നാല്പത് പേരുടെ ലിസ്റ്റ് താഴെ നൽകുന്നു.

Eduardo Camavinga, Rennes

Marco Carnesecchi, Atalanta

Rayan Cherki, Lyon

Jonathan David, Lille

Alphonso Davies, Bayern Munich

Sergino Dest, Ajax

Sebastiano Esposito, Inter

Fabio Silva, Wolves

Ansu Fati, Barcelona

Phil Foden, Manchester City

Ryan Gravenberch, Ajax

Mason Greenwood, Man United

Erling Haaland, Borussia Dortmund

Callum Hudson-Odoi, Chelsea

Marley Ake, Marseille

Adil Aouchiche, Saint-Etienne

Benoit Badiashile, Monaco

Mitchel Bakker, Paris Saint-Germain

Myron Badou, AZ Alkmaar

Dennis Borkowski, RB Leipzig

Mohamed Ihattaren, PSV Eindhoven

Ozan Kabak, Schalke

Michal Karbownik, Legia

Tanguy-Austin Kouassi, Bayern Munich

Dejan Kulusevski, Juventus

Marcos Antonio, Shakhtar Donetsk

Rafael Camacho, Sporting Club

Bukayo Saka, Arsenal

Jadon Sancho, Borussia Dortmund

Vladyslav Suprjaha, Dynamo Kiev

Dominik Szoboszlai, FC Salzburg

Tomas Esteves, Porto

Tomas Tavares, Benfica

Sandro Tonali, AC Milan

Ferran Torres, Manchester City

Christos Tzolis, PAOK

Vinicius Junior, Real Madrid

Neco Williams, Liverpool

Leave a Reply

Your email address will not be published. Required fields are marked *