പാർലമെന്റിൽ നിന്നും വിളിപ്പിച്ചു,പക്കേറ്റക്ക് മത്സരം നഷ്ടമാകും!
ബ്രസീലിയൻ സൂപ്പർ താരമായ ലുകാസ് പക്കേറ്റ വലിയ വിവാദങ്ങളിലാണ് ഇപ്പോൾ അകപ്പെട്ടിരിക്കുന്നത്.താരത്തിനെതിരെ ഒരു ബെറ്റിങ് ആരോപണം ഉയർന്നിരുന്നു. അതായത് 2022 മുതൽ 2023 വരെയുള്ള കാലയളവിൽ വാതുവെപ്പ് സംഘങ്ങളെ സഹായിക്കാൻ വേണ്ടി പക്കേറ്റ മനപ്പൂർവ്വം യെല്ലോ കാർഡുകൾ വഴങ്ങി എന്നാണ് ആരോപണം.നാല് തവണയാണ് പക്കേറ്റ സംശയാസ്പദമായ രീതിയിൽ യെല്ലോ കാർഡുകൾ വഴങ്ങിയിട്ടുള്ളത്.
ഇക്കാര്യത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ അന്വേഷണം നടക്കുകയാണ്.കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ ആജീവനാന്ത വിലക്ക് വരെ അദ്ദേഹത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.ഈ വിവാദത്തിൽ ബ്രസീലിൽ നിന്നും അന്വേഷണം നടക്കുന്നുണ്ട്. ബ്രസീലിയൻ പാർലമെന്റിലെ സെനറ്റേഴ്സാണ് ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നത്. അവർ താരത്തെ അന്വേഷണത്തിന്റെ ഭാഗമായി കൊണ്ട് വിളിച്ചിട്ടുണ്ട്.
ഡിസംബർ മാസം തുടക്കത്തിലാണ് ഈ ബ്രസീലിയൻ താരത്തിന് ഹാജരാവേണ്ടത്.തന്റെ കൈവശമുള്ള തെളിവുകൾ അദ്ദേഹം അവിടെ സമർപ്പിക്കേണ്ടതുണ്ട്. ഡിസംബർ മൂന്നാം തീയതി വെസ്റ്റ്ഹാം യുണൈറ്റഡ് ലെസ്റ്റർ സിറ്റിക്കെതിരെ ഒരു മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ഈ ബ്രസീലിയൻ സൂപ്പർ താരത്തിന്റെ സേവനം ലഭ്യമായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
ഈ വിഷയത്തിൽ താൻ നിരപരാധിയാണ് എന്ന് പക്കേറ്റ ആവർത്തിച്ച് പറയുന്ന ഒരു കാര്യമാണ്. പക്ഷേ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന്റെ കരിയർ തന്നെ അവതാളത്തിലാകും.അത്രയേറെ ഗുരുതരമായ ആരോപണമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. നിലവിൽ ബ്രസീൽ ദേശീയ ടീമിന് വേണ്ടിയും വെസ്റ്റ്ഹാമിന് വേണ്ടിയും സ്ഥിരമായി കളിക്കുന്ന താരമാണ് പക്കേറ്റ.ഈ പ്രീമിയർ ലീഗിൽ 9 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.