നെയ്മർക്ക് എന്ത്‌ കൊണ്ട് ബാലൺ ഡി’ഓർ ലഭിക്കുന്നില്ല, കാരണം വ്യക്തമാക്കി ഹെരേര!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. എന്നാൽ ഇതുവരെ നെയ്മർക്ക് കരിയറിൽ ഒരു ബാലൺ ഡി’ഓർ പുരസ്‌കാരം നേടാൻ സാധിച്ചിട്ടില്ല.2015-ൽ മെസ്സിക്കും ക്രിസ്റ്റ്യാനോക്കും പിറകിലായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധിച്ചതാണ് ബാലൺ ഡി’ഓറിൽ നെയ്മറുടെ ഏറ്റവും വലിയ നേട്ടം.

ഏതായാലും നെയ്മർ ജൂനിയറെ പോലെയുള്ള താരങ്ങൾക്ക് എന്ത്കൊണ്ട് ബാലൺ ഡി’ഓർ ലഭിക്കുന്നില്ല എന്നുള്ളതിന്റെ കാരണം പിഎസ്ജി സൂപ്പർ താരമായ ആൻഡർ ഹെരേര തുറന്ന് പറഞ്ഞിട്ടുണ്ട്.മെസ്സി, ക്രിസ്റ്റ്യാനോ എന്നിവരുടെ കാലഘട്ടത്തിൽ ആയതിനാലാണ് ബാലൺ ഡി’ഓർ നെയ്മർക്ക് ലഭിക്കാത്തത് എന്നാണ് ഹെരേര പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും കാലഘട്ടത്തിലാണ് ഇവരുള്ളത്. ഒരു വർഷം മോഡ്രിച്ച് നേടിയത് മാറ്റി നിർത്തിയാൽ ബാക്കിയുള്ളവർക്കൊന്നും ഇരുവരും അവസരങ്ങൾ നൽകിയിട്ടില്ല.മെസ്സിയും ക്രിസ്റ്റ്യാനോയും ചെയ്ത കാര്യങ്ങൾ വളരെ പ്രശംസനീയമാണ്.ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഇരുവരും നേടിയിട്ടുണ്ട്. അതിനും വലിയ സ്വാധീനമുണ്ട് ” ഇതാണ് ഹെരേര പറഞ്ഞത്.

നെയ്മറെ സംബന്ധിച്ചിടത്തോളം ഈ വർഷം വലിയ മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. പരിക്കുകൾ താരത്തെ തളർത്തുകയും ചെയ്തിരുന്നു. അത്കൊണ്ട് തന്നെ ഇപ്രാവശ്യത്തെ ബാലൺ ഡി’ഓർ ലിസ്റ്റിൽ 16-ആം സ്ഥാനത്തായിരുന്നു നെയ്മർ ഫിനിഷ് ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *