ചരിത്രനേട്ടം, ഫുട്ബോൾ ലോകത്തെ ആ ബില്യണർ ആയി ക്രിസ്റ്റ്യാനോ

ഫുട്ബോൾ ലോകത്ത് ഒരു ബില്യൺ ഡോളർ സമ്പാദിക്കുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പോർട്സ് ലോകത്ത് ഒരു ബില്യൺ സമ്പാദിക്കുന്ന മൂന്നാമത്തെ താരമാവാനും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു. ഇതിന് മുൻപ് ഗോൾഫ് സൂപ്പർ താരം ടൈഗർ വുഡ്‌സും ബോക്സിങ് സൂപ്പർ താരം ഫ്ലോയ്ഡ് മെയ്‌വെതറുമാണ് ഒരു ബില്യൺ സമ്പാദിച്ച സ്പോർട്സ് താരങ്ങൾ. ഈ സീസണിൽ സമ്പാദ്യം കുറവായിട്ടും ഈ നേട്ടത്തിലെത്താൻ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞു. കൂടാതെ ഈ സീസണിൽ താരത്തിന്റെ മൂന്ന് മാസത്തെ സാലറി കുറക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും CR7 ബ്രാൻഡിലൂടെ വലിയൊരു വരുമാനം സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം നൂറു മില്യൺ യുറോയായിരുന്നു താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണിൽ റൊണാൾഡോയെക്കാൾ കൂടുതൽ സമ്പാദ്യം മെസ്സിക്കായിരുന്നു. പക്ഷെ കഴിഞ്ഞ പതിനെട്ട് വർഷത്തെ കരിയറിലെ മൊത്തം സമ്പാദ്യവും കൂട്ടിയാണ് റൊണാൾഡോ ഒരു ബില്യൺ തികച്ചത്. ഫുട്‍ബോളിന്റെ ചരിത്രത്തിലെ ആദ്യ ബില്യണർ എന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ ഇതിലൂടെ കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *