ഗോൾപോസ്റ്റിന്റെ നീളം കുറച്ചു,പുലിവാല് പിടിച്ച് ഗോൾകീപ്പർ,വീഡിയോ!

കൗതുകകരമായ വാർത്തകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത ഇടമാണ് ഫുട്ബോൾ ലോകം. ഇപ്പോഴിതാ ഫുട്ബോൾ ലോകത്ത് നിന്നും അത്തരത്തിലുള്ള ഒരു രസകരമായ വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.അതായത് ഗോൾപോസ്റ്റിന്റെ നീളം കുറച്ച ഗോൾകീപ്പറാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

അതായത് നോർവീജിയൻ ക്ലബായ വൈക്കിങ് എഫ്കെയുടെ ഗോൾകീപ്പറാണ് പാട്രിക്ക് ഗുണ്ണാർസൺ. കഴിഞ്ഞ ദിവസത്തെ മത്സരത്തിന് തൊട്ട് മുന്നേ അസിസ്റ്റന്റ് റഫറി ഗുണ്ണാർസന്റെ ഗോൾപോസ്റ്റുകൾ സാധാരണ രൂപത്തിൽ പരിശോധിക്കാറുള്ളതു പോലെ പരിശോധിച്ചിരുന്നു. ഗോൾ പോസ്റ്റിനും ഗോൾവലക്കും കേടുപാടുകൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അസിസ്റ്റന്റ് റഫറി നടന്നകലുകയായിരുന്നു.

എന്നാൽ ഉടൻ തന്നെ വൈക്കിങ്‌ ഗോൾകീപ്പറായ ഗുണ്ണാർസൺ ഗോൾപോസ്റ്റിന്റെ നീളം കുറയ്ക്കുകയായിരുന്നു.അതായത് ചെറിയ രൂപത്തിൽ ചലിപ്പിക്കാൻ പറ്റുന്ന രൂപത്തിലുള്ള ഗോൾ പോസ്റ്റുകളായിരുന്നു വൈക്കിങ്ങിന്റെ ഹോം മൈതാനത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇത് ഗോൾകീപ്പർ മുതലെടുക്കുകയായിരുന്നു. രണ്ട് ഗോൾ പോസ്റ്റുകളും സ്ഥാനം അദ്ദേഹം മാറ്റുകയായിരുന്നു.10-15 സെന്റി മീറ്റർ വരെ ഇത്തരത്തിൽ ഗോൾപോസ്റ്റുകളുടെ അകലം കുറക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് കണ്ടെത്തൽ.

ഇതിനു മുമ്പും അദ്ദേഹം ഇത്തരത്തിലുള്ള പ്രവർത്തി ചെയ്തിട്ടുണ്ട് എന്നുള്ള ആരോപണം ശക്തമാണ്. പക്ഷെ ഇപ്പോഴാണ് വീഡിയോ ദൃശ്യങ്ങളിൽ അദ്ദേഹം ഉൾപ്പെടുന്നത്. ഇതിന്റെ പേരിൽ ഗുണ്ണാർസൺ പുലിവാല് പിടിച്ചിട്ടുണ്ട്. ഏതായാലും സാമൂഹികമാധ്യമങ്ങളിൽ ഈ വിഷയം ഇപ്പോൾ വലിയ ചർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *