ഗോൾഡൻ ഷൂ പോരാട്ടം, മുന്നിലുള്ളവർ ഇവർ!

2021/22 സീസണിലെ ഗോൾഡൻ ഷൂവിനുള്ള പോരാട്ടം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കുന്ന താരത്തിനാണ് ഗോൾഡൻ ഷൂ പുരസ്‌കാരം സമ്മാനിക്കപ്പെടുക.കഴിഞ്ഞ തവണ ബയേണിന്റെ സൂപ്പർ സ്‌ട്രൈക്കറായ റോബർട്ട്‌ ലെവന്റോസ്ക്കിയാണ് ഈ പുരസ്‌കാരനേട്ടം സ്വന്തമാക്കിയിരുന്നത്.41 ഗോളുകളായിരുന്നു ലെവന്റോസ്ക്കി അടിച്ചു കൂട്ടിയിരുന്നത്. ഇത്തവണയും ലെവന്റോസ്ക്കി തന്നെയാണ് മുന്നിലുള്ളത്. അതേസമയം മുഹമ്മദ് സലാ, എർലിങ് ഹാലണ്ട് എന്നിവർ ലെവന്റോസ്ക്കിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. അതേസമയം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്ക് ആദ്യ മുപ്പതിൽ ഇടം നേടാൻ സാധിച്ചിട്ടില്ല.മെസ്സി ലീഗിൽ ഒരു ഗോളും ക്രിസ്റ്റ്യാനോ ലീഗിൽ 4 ഗോളുകളുമാണ് നേടിയിട്ടുള്ളത്. ഏതായാലും ഗോൾഡൻ ഷൂ പോരാട്ടത്തിനുള്ള ആദ്യ സ്ഥാനക്കാരെ ഒന്ന് പരിശോധിക്കാം.

1-Robert Lewandowski | Bayern Munich | 14 goals

2-Mohamed Salah | Liverpool | 11 goals

3-Ciro Immobile | Lazio | 10 goals

4-Karim Benzema | Real Madrid | 10

5-Jonathan David | Lille | 10 goals

6-Dusan Vlahovic | Fiorentina | 10 goals

7-Erling Haaland | Borussia Dortmund | 9 goals

8-Giovanni Simeone | Verona | 9 goals

9-Patrik Schick | Bayer Leverkusen | 8 goals

10-Duvan Zapata | Atalanta | 8 goals

11-Anthony Modeste | Koln | 8 goals

12-Vinicius Jr | Real Madrid | 8 goals

Leave a Reply

Your email address will not be published. Required fields are marked *