ഗോൾഡൻ ബൂട്ട് പോരാട്ടം അവസാനിക്കുന്നു,മുന്നിലുള്ളത് ഈ താരങ്ങൾ!
യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരന് സമ്മാനിക്കുന്ന ഗോൾ ബൂട്ട് പുരസ്കാരത്തിനുള്ള പോരാട്ടം അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്.യൂറോപ്പിലെ ഒട്ടു മിക്ക ലീഗുകളും അവസാനിച്ച് കഴിഞ്ഞിട്ടുണ്ട്. ചുരുക്കം ചില ലീഗുകൾ മാത്രമാണ് അവസാനിക്കാനുള്ളത്.
കഴിഞ്ഞ തവണ ബയേണിന്റെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു പുരസ്കാരം കരസ്ഥമാക്കിയിരുന്നത്. ഇത്തവണയും അദ്ദേഹം തന്നെ നേടാനാണ് സാധ്യത. ഏതായാലും യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) May 22, 2022
1-Robert Lewandowski | Bayern Munich | 35 goals
2-Kylian Mbappe | PSG | 28 goals
3-Karim Benzema | Real Madrid | 27 goals
4-Ciro Immobile | Lazio | 27 goals
5-Patrik Schick | Bayer Leverkusen | 24 goals
6-Wissam Ben Yedder | Monaco | 24 goals
7-Dusan Vlahovic | Fiorentina & Juventus | 24 goals
8-Mohamed Salah | Liverpool | 22 goals
9-Erling Haaland | Borussia Dortmund | 22 goals
10-Son Heung-min | Tottenham | 21 goals
ഇവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുള്ളത്. അതേസമയം സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ 16-ആം സ്ഥാനത്തുണ്ട്. 18 ഗോളുകളാണ് അദ്ദേഹം പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്. മറ്റ് സൂപ്പർ താരങ്ങളായ നെയ്മറും മെസ്സിയും ഏറെ പിറകിലാണ്.6 ലീഗ് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളതെങ്കിൽ 13 ലീഗ് ഗോളുകൾ നെയ്മർ നേടിയിട്ടുണ്ട്