ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു!
ആഡംബര കാറുകളോട് വളരെയധികം ഭ്രമമുള്ള വ്യക്തിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായ ഒരു കാര്യമാണ്. നിരവധി കാറുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തമായുണ്ട്.കാറുകളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് റൊണാൾഡോ.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ഒരു സ്പോർട്സ് കാർ അപകടത്തിൽ പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.2 മില്യൺ യുറോയോളം വിലയുള്ള ബുഗാട്ടി വെയ്റോണാണ് അപകടത്തിൽപ്പെട്ട ഉള്ളത്. ഈ കാർ നിയന്ത്രണം വിട്ടു കൊണ്ട് ഒരു വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സ്പെയിനിലെ മയ്യോർക്കയിൽ വെച്ചാണ് ഈയൊരു അപകടം നടന്നിട്ടുള്ളത്.
Accidente con un coche de Cristiano Ronaldo: en España investigan quién conducía
— TyC Sports (@TyCSports) June 20, 2022
Un Bugatti Veylon, valuado en dos millones de euros y a nombre del portugués, fue protagonista de un accidente y la policía analiza en que circunstancias se diohttps://t.co/rddofe5l7Q
ഇതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. റൊണാൾഡോയുടെ കീഴിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയാണ് കാറോടിച്ചിരുന്നത്. അപകടത്തിൽ അദ്ദേഹത്തിനു നിസാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും ഈ കാറിൽ ഉണ്ടായിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
നിലവിൽ മയ്യോർക്കക്ക് അടുത്തുള്ള ഒരു ദ്വീപിൽ അവധി ആഘോഷിക്കുകയാണ് റൊണാൾഡോയും കുടുംബവും.കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. അടുത്ത മാസമായിരിക്കും റൊണാൾഡോ പ്രീ സീസണിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ജോയിൻ ചെയ്യുക.