ക്രിസ്റ്റ്യാനോയാണ് എന്റെ ഐഡോൾ: തുറന്ന് പറഞ്ഞ് ബ്രസീലിയൻ താരം റോക്ക്

ബ്രസീലിയൻ സൂപ്പർതാരമായ വിറ്റോർ റോക്ക് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയിൽ എത്തിയിരുന്നത്.ബുദ്ധിമുട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്. ചാവി അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ നൽകിയിരുന്നില്ല. കൂടാതെ പുതിയ പരിശീലകനായ ഫ്ലിക്കിന്റെ പ്ലാനുകളിൽ ഇടം നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ഇതോടുകൂടി അദ്ദേഹം ബാഴ്സലോണ വിട്ടുകൊണ്ട് ലോണിൽ റയൽ ബെറ്റിസിലേക്ക് പോവുകയായിരുന്നു.

ബെറ്റിസില്‍ മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. ഇതിനോടൊപ്പം തന്നെ അഞ്ചു ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഏതായാലും തന്റെ പുതിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം താരം പങ്കുവെച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ യാണ് തന്റെ ഐഡോൾ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറേയും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.റോക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ കുട്ടിക്കാലം തൊട്ടേയുള്ള ഐഡോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹത്തെയാണ് ഞാൻ മാതൃകയാക്കിയിരുന്നത്.മാത്രമല്ല നെയ്മറുടെ കളി ശൈലിയെയും ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.ബ്രസീലിയൻ മാജിക് ഉള്ള താരമാണ് നെയ്മർ. എന്നാൽ എന്റെ ഐഡോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ” ഇതാണ് ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.

എഫ്സി ബാഴ്സലോണയിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. തനിക്ക് അവിടെ ഒരു മോശം സമയമായിരുന്നു ഉണ്ടായിരുന്നത് എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. സ്പാനിഷ് ഫുട്ബോളുമായി അഡാപ്റ്റ് ആവാനുള്ള ഒരു സമയം അവർ അനുവദിച്ചു നൽകിയില്ല എന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. നിലവിൽ റയൽ ബെറ്റിസിൽ അദ്ദേഹത്തിന് അർഹിച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *