ക്രിസ്റ്റ്യാനോക്ക് വെല്ലുവിളിയാകുമോ? യൂട്യൂബ് ചാനൽ തുടങ്ങി ബെല്ലിങ്ങ്ഹാമും!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയത് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ മുഖാന്തരമായിരുന്നു. പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ച റൊണാൾഡോക്ക് വലിയ സ്വീകരണമാണ് ആരാധകർ നൽകിയത്.യൂട്യൂബിന്റെ ചരിത്രത്തിലെ പല റെക്കോർഡുകളും റൊണാൾഡോ തകർത്തയുകയായിരുന്നു. നിലവിൽ 57 മില്യൺ സബ്സ്ക്രൈബേഴ്സാണ് താരത്തിന്റെ ചാനലിനുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖങ്ങളാണ് പ്രധാനമായും ഇതിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ഫുട്ബോൾ താരം കൂടി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാമാണ് യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ളത്. നിലവിൽ 201 K സബ്സ്ക്രൈബേഴ്സാണ് അദ്ദേഹത്തിന്റെ ചാനലിൽ ഉള്ളത്. എന്നാൽ തന്റെ ചാനലിന്റെ ലക്ഷ്യം എന്താണ് എന്നുള്ളത് അദ്ദേഹം ഡിസ്ക്രിപ്ഷൻ ബോക്സിൽ കൃത്യമായി നൽകിയിട്ടുണ്ട്.
അതായത് റയൽ മാഡ്രിഡിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ സീസണലെ ബിഹൈൻഡ് ദി സീൻ ഫൂട്ടേജുകളാണ് അദ്ദേഹം പങ്കുവെക്കുക.4 എപ്പിസോഡുകൾ ആയിട്ടാണ് ഇത് പുറത്തുവിടുക. ആദ്യത്തെ എപ്പിസോഡ് സെപ്റ്റംബർ 12 തീയതിയാണ് ഇദ്ദേഹം പുറത്തുവിടുക. ഇതിന്റെ ഒരു ഒഫീഷ്യൽ ട്രെയിലർ അദ്ദേഹത്തിന്റെ ചാനലിൽ ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്.
അതായത് കഴിഞ്ഞ സീസണിലെ ബിഹൈൻഡ് ദി സീനുകളാണ് നമുക്ക് അദ്ദേഹത്തിന്റെ ചാനലിൽ കാണാൻ കഴിയുക. ഏതായാലും കൂടുതൽ വീഡിയോസ് വരുന്ന മുറക്ക് കൂടുതൽ സബ്സ്ക്രൈബേഴ്സും വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.റയലിനോടൊപ്പമുള്ള ആദ്യത്തെ സീസൺ തന്നെ ബെല്ലിങ്ങ്ഹാമിനെ സംബന്ധിച്ചിടത്തോളം വൻ വിജയമായിരുന്നു. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ക്ലബ്ബിനോടൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.