ക്രിസ്റ്റ്യാനോക്കും ഹാലന്റിനും മൂന്ന് വീതം കളികൾ, ആര് വിജയിക്കും?

ഈ കലണ്ടർ വർഷത്തെ മത്സരങ്ങൾ അവസാനിക്കുകയാണ്.ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പോരാട്ടം തുടരുകയാണ്.പ്രധാനമായും നാല് താരങ്ങൾ തമ്മിലാണ് പോരാട്ടം നടക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും യുവ താരങ്ങളോട് കിടപിടിക്കുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

സൂപ്പർതാരങ്ങളായ ഹാലന്റ്,എംബപ്പേ എന്നിവർ ഈ പോരാട്ടത്തിൽ സജീവമാണ്. അതോടൊപ്പം തന്നെ ഇംഗ്ലീഷ് സൂപ്പർതാരമായ ഹാരി കെയ്നും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. നിലവിൽ ഹാരി കെയ്നും കിലിയൻ എംബപ്പേയുമാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. രണ്ട് താരങ്ങളും 52 ഗോളുകൾ വീതം ഈ കലണ്ടർ വർഷത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.

പക്ഷേ ഈ രണ്ടു താരങ്ങളുടെയും ഈ വർഷം ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു. അതായത് രണ്ട് താരങ്ങൾക്കും ഇനി ഈ വർഷം മത്സരങ്ങൾ ഒന്നും അവശേഷിക്കുന്നില്ല. അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ,ഏർലിംഗ് ഹാലന്റ് എന്നിവർ 50 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.രണ്ടുപേരും രണ്ടാം സ്ഥാനം പങ്കിടുകയാണ് എന്നത് മാത്രമല്ല രണ്ടുപേർക്കും മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഈ മൂന്നു മത്സരങ്ങളിൽ നിന്നും ഇരുവരും എത്ര ഗോളുകൾ നേടും എന്നതിന് ആശ്രയിച്ചാണ് ഇപ്പോൾ ഈ പട്ടിക നിലകൊള്ളുന്നത്.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിന് സമ്മാനിക്കുന്ന പുരസ്കാരമാണ് മറഡോണ ട്രോഫി. ആരായിരിക്കും ഇത്തവണത്തെ മറഡോണ ട്രോഫി നേടുക എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്. അവശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ നിന്ന് പരമാവധി ഗോളുകൾ കരസ്ഥമാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കാനാകും റൊണാൾഡോയും ഹാലന്റും ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *