ഏറ്റവും മികച്ച ഗോൾകീപ്പർ ആരാവും? യാഷിൻ ട്രോഫി പവർ റാങ്കിങ് ഇങ്ങനെ!
ഈ വർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് നൽകുന്ന പുരസ്‌കാരമായ യാഷിൻ ട്രോഫി പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങളാണ് അവശേഷിക്കുന്നത്. നവംബർ 29-ന് ബാലൺ ഡി’ഓർ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെയാണ് ഈ പുരസ്‌കാരവും പ്രഖ്യാപിക്കുക. ഇതിനുള്ള പത്ത് പേരുടെ ലിസ്റ്റ് നേരത്തെ തന്നെ ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ടിരുന്നു. ഇതിന്റെ പവർ റാങ്കിങ് ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ 90 Min പുറത്ത് വിട്ടിട്ടുണ്ട്.ഇതുപ്രകാരം യാഷിൻ ട്രോഫിക്ക് വേണ്ടി ഒന്നാം സ്ഥാനത്തുള്ളത് പിഎസ്ജിയുടെ ഇറ്റാലിയൻ കീപ്പറായ ഡോണ്ണാരുമയാണ്. ഇറ്റലിക്കൊപ്പം യൂറോ കപ്പ് നേടിയ ഡോണ്ണാരുമ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. തകർപ്പൻ പ്രകടനം തന്നെയാണ് ഈ വർഷം താരം കാഴ്ച്ച വെച്ചിരുന്നത്. ഏതായാലും ഈ പവർ റാങ്കിങ് പ്രകാരം ഒന്ന് മുതൽ പത്ത് വരെയുള്ള ഗോൾകീപ്പർമാരെ നമുക്കൊന്ന് പരിശോധിക്കാം.
Unsere Rankings für die #KopaTrophy als bester U21-Spieler der Welt und die #YachinTrophy für den besten Keeper. 🏆🏆 #BallonDor2021
— 90min DE 🇩🇪 (@90min_DE) October 15, 2021
Wer sind für dich die Besten unter den Supertalenten & Schlussmännern? 🌟🧤 pic.twitter.com/tbkP7u4y43
1- ജിയാൻ ലൂയിജി ഡോണ്ണാരുമ ( പിഎസ്ജി )
2- എഡ്വഡ് മെന്റി ( ചെൽസി )
3- യാൻ ഒബ്ലാക്ക് (അത്ലറ്റിക്കോ മാഡ്രിഡ് )
4- മാനുവൽ ന്യൂയർ ( ബയേൺ മ്യൂണിച്ച് )
5-എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി)
6-തിബൗട്ട് കോർട്ടുവ ( റയൽ മാഡ്രിഡ് )
7- എമിലിയാനോ മാർട്ടിനെസ് ( ആസ്റ്റൺ വില്ല )
8-സമിർ ഹാന്റനോവിച്ച് ( ഇന്റർമിലാൻ )
9-കെയ്‌ലർ നവാസ് ( പിഎസ്ജി )
10-കാസ്പർ ഷ്മൈക്കൽ ( ലെസ്റ്റർ സിറ്റി )