എംബപ്പേയുടെ സാലറി കേട്ട് ഞെട്ടി റൊണാൾഡോ!
ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രമുഖ ജർമൻ മാധ്യമമായ സ്പോർട്ട് ബിൽഡ് ഒരു ട്രാൻസ്ഫർ റൂമർ പുറത്തുവിട്ടത്.അതായത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ റയലുമായി കരാറിലെത്തി എന്നായിരുന്നു വാർത്ത.വരുന്ന സമ്മറിൽ എംബപ്പേ ഫ്രീ ഏജന്റായി കൊണ്ട് റയലിലേക്ക് ചേക്കേറുമെന്നും അദ്ദേഹത്തിന് സാലറിയായി കൊണ്ട് 50 മില്യൺ യൂറോ ലഭിക്കുമെന്നുമായിരുന്നു ഇവർ പുറത്തു വിട്ടിരുന്നത്.
ഈ വാർത്ത കേട്ട ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ഇക്കാര്യത്തിൽ അതിശയം പ്രകടിപ്പിച്ചിട്ടുണ്ട്.നമ്മളൊക്കെ തെറ്റായ കാലഘട്ടത്തിലാണ് കളിച്ചതെന്നാണ് തമാശരൂപേണ റൊണാൾഡോ ഇതിനോട് പ്രതികരിച്ചത്. കഴിഞ്ഞദിവസം ബോബോ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റൊണാൾഡോ പറഞ്ഞത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 2, 2022
” ഒരു വർഷം റയൽ മാഡ്രിഡിൽ എംബപ്പേക്ക് 50 മില്യൺ യുറോയാണ് സാലറിയായി ലഭിക്കാൻ പോകുന്നതെന്ന് ഞാൻ വായിച്ചിരുന്നു.നമ്മളൊക്കെ തെറ്റായ കാലഘട്ടത്തിലാണ് കളിച്ചത്.ഫുട്ബോൾ ഇൻഡസ്ട്രി വലിയ രൂപത്തിൽ വളരുകയാണ്.അത്കൊണ്ട് തന്നെ സൂപ്പർ താരങ്ങൾക്ക് കൂടുതൽ കൂടുതൽ പണം ലഭിക്കുന്നത് നീതിയുക്തമായ ഒരു കാര്യം തന്നെയാണ്.ഇന്ന് ഇങ്ങനെയായിട്ടുണ്ടെങ്കിൽ,അത് നമ്മളെ പോലെ അവരെ പ്രചോദിപ്പിച്ച കളിക്കാർ ഉണ്ടായിരുന്നതുകൊണ്ടാണ് ” റൊണാൾഡോ പറഞ്ഞു.
അതേസമയം കിലിയൻ എംബപ്പേക്ക് ഒന്നാം നമ്പർ താരമാവാൻ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.മുമ്പ് റയലിന് വേണ്ടി കളിച്ച താരം കൂടിയാണ് റൊണാൾഡോ നസാരിയോ.