ഇഷ്ട താരം ക്രിസ്റ്റ്യാനോ തേടിയെത്തി,ഫാത്തിമക്കിത് സ്വപ്നസാക്ഷാത്കാരം.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു ഗംഭീര വരവേൽപ്പായിരുന്നു ഇറാനിൽ ലഭിച്ചിരുന്നത്.AFC ചാമ്പ്യൻസ് ലീഗ് മത്സരത്തിനു വേണ്ടിയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസ്റും ഇറാനിൽ എത്തിയിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇറാനിയൻ ക്ലബ്ബായ പേഴ്സ്പോളിസിനെ അൽ നസ്ർ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ഇറാനിലെ ക്രിസ്റ്റ്യാനോ ആരാധകരായിരുന്നു ഏവരെയും അമ്പരപ്പിച്ചിരുന്നത്.ഒരു വലിയ ആരാധക പിന്തുണ തന്നെ റൊണാൾഡോക്ക് ഇറാനിൽ അവകാശപ്പെടാൻ ഉണ്ട്. നേരത്തെ ഇറാനിലെ ഒരു പെയിന്റർ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. അംഗപരിമിതിയുള്ള ഫാത്തിമ എന്ന പെയിന്റർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനോഹരമായ പെയിന്റ് ചെയ്തിരുന്നു. കാലുകൾ ഉപയോഗിച്ചായിരുന്നു ഇവർ ഈ ചിത്രങ്ങൾ പെയിന്റ് ചെയ്തിരുന്നത്.

ഇപ്പോഴിതാ ഫാത്തിമയെ തേടി അവരുടെ ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് റൊണാൾഡോ ഇവരെ സന്ദർശിച്ചത്.വളരെയധികം ഹൃദയസ്പർശിയായ ഒരു കണ്ടുമുട്ടൽ തന്നെയാണ് സംഭവിച്ചിട്ടുള്ളത്. അതിന്റെ വീഡിയോ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാത്തിമക്ക് തന്റെ ജേഴ്സി സമ്മാനിക്കുന്നുണ്ട്. മാത്രമല്ല സ്നേഹ ചുംബനവും ഹഗ്ഗുമെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആരാധികക്ക് നൽകുന്നുണ്ട്. അവർ വളരെയധികം സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്.റൊണാൾഡോ ഹൃദയം കീഴടക്കുന്നത് തുടരുകയാണ് എന്നാണ് ഇതേക്കുറിച്ച് ആരാധകർ അഭിപ്രായപ്പെട്ടിട്ടുള്ളത്. നേരത്തെ കാഴ്ച വൈകല്യമുള്ള ഒരു ആരാധികയെ റൊണാൾഡോ സന്ദർശിച്ചതും വലിയ രൂപത്തിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *