ആ രണ്ട് താരങ്ങളുടെ കടുത്ത ആരാധകനാണ് താനെന്ന് ഹാലണ്ട്

കുട്ടിക്കാലം മുതൽക്കെ താന്റെ ആരാധനാപാത്രങ്ങളാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയുമെന്ന് ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരം എർലിങ് ഹാലണ്ട്. കഴിഞ്ഞ ദിവസം ബൊറൂസിയയുടെ യുട്യൂബ് ചാനലിൽ സംഘടിപ്പിച്ച ചോദ്യോത്തരവേളയിലാണ് താൻ ഇഷ്ടപ്പെട്ടിരുന്ന രണ്ട് ഫുട്ബോൾ ഇതിഹാസങ്ങളുടെ പേര് ഹാലണ്ട് വെളിപ്പെടുത്തിയത്. ഓൾഡ് ട്രാഫോഡിൽ ഇരുവരും തകർത്തുകളിച്ച കാലം തൊട്ടാണ് എർലിങ് ഹാലണ്ട് ഇരുവരുടെയും ഫാൻബോയ് ആവുന്നത്. രണ്ട് പേരെയും ഒരുപോലെ ഇഷ്ടമാണെന്നും രണ്ടിലൊരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ലെന്നും ഹാലണ്ട് പറഞ്ഞു.

” എന്റെ കുട്ടിക്കാലത്ത് ഒരുപാട് മികച്ച താരങ്ങൾ ഫുട്‍ബോളിൽ പന്ത് തട്ടിയിരുന്നു. എന്നാൽ ഞാൻ കുട്ടിക്കാലം മുതൽക്കെ ഇഷ്ടപ്പെട്ടിരുന്ന രണ്ട് താരങ്ങളാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയും. രണ്ട് പേരും ഒരുപോലെ ആരാധനാപാത്രങ്ങളാണ്. ഇരുവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ നിങ്ങൾ പറഞ്ഞാൽ പോലും എനിക്ക് സാധിക്കില്ല. ഞാൻ രണ്ട് പേരെയുമാണ് പറയുക ” യൂട്യൂബ് ചാനലിന് നൽകിയ സംഭാഷണത്തിൽ ഹാലണ്ട് പറഞ്ഞു. ഈ സീസണിൽ ബൊറൂസിയയിൽ എത്തിയ താരം തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *