അർജൻ്റീന എപ്പോൾ വേണമെങ്കിലും കളിക്കാൻ തയ്യാറാണ്: സ്കലോനി
വേൾഡ് കപ്പ് യോഗത റൗണ്ട് മത്സരങ്ങൾ എപ്പോൾ വേണമെങ്കിലും കളിക്കാൻ തൻ്റെ ടീം തയ്യാറാണെന്ന് അർജൻ്റൈൻ ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോനി. കൊറോണ വൈറസ് ഭീതി മൂലം കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾ മാർച്ചിൽ നിന്നും സെപ്തംബറിലേക്കും പിന്നീട് ഒക്ടോബറിലേക്കും മാറ്റി വെച്ചതിൻ്റെ പശ്ചാത്തലത്തിലാണ് സ്കലോനിയുടെ പ്രസ്താവന!
Argentina coach Lionel Scaloni on World Cup qualifiers: "If we have to play, we will." https://t.co/4VSNT1y2g3
— Mundo Albiceleste 🇦🇷 (@MundoAlbicelest) September 15, 2020
സ്കലോനിയുടെ വാക്കുകൾ മുണ്ടോ ആൽബിസെലെസ്റ്റെ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: ഞങ്ങൾ എല്ലാം റെഡിയാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി. സത്യസന്ധമായി പറഞ്ഞാൽ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഒരു ഉറപ്പുമില്ല, ഞങ്ങൾ കളിക്കാൻ റെഡിയാണ്. പക്ഷേ തീരുമാനങ്ങൾ എടുക്കേണ്ടത് അധികൃതരാണ്. ഉടൻ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയ, അസാധാരണമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. ഞാനൊരു യാത്ര കഴിഞ്ഞ് വരികയാണ്. വിമാനത്താവളങ്ങളും മറ്റും ഇങ്ങനെ കാണുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഏറ്റവും അധികം പ്രാധാന്യം നൽകേണ്ടത് ആരോഗ്യത്തിനാണ്. അധികൃതർ ഞങ്ങളോട് കളിക്കാനാവശ്യപ്പെട്ടാൽ കളിക്കുക തന്നെ ചെയ്യും. പക്ഷേ വളരെ വിശകലനം നടത്തി മാത്രം തീരുമാനമെടുക്കേണ്ടണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്”.