അവർ ഫുട്ബോളിനെയാണ് അപമാനിച്ചു വിട്ടത് : മെസ്സിയെ ബാലൺ ഡി’ഓർ ലിസ്റ്റിൽ ഉൾകൊള്ളിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി അർജന്റൈൻ ജേണലിസ്റ്റ്.

ഇന്നലെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ച ബാലൺ ഡി’ഓർ പുരസ്കാരത്തിനുള്ള 30 പേരുടെ ലിസ്റ്റിൽ സൂപ്പർതാരം ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിരുന്നില്ല. നിലവിലെ ചാമ്പ്യനായ മെസ്സി 2005 ന് ശേഷം ഇത് ആദ്യമായാണ് ലിസ്റ്റിൽ നിന്നും പുറത്താവുന്നത്.ഫ്രാൻസിന്റെ ഫുട്ബോളിന്റെ ഈ തീരുമാനത്തിനെതിരെതിരെ മെസ്സി ആരാധകരുടെയും അർജന്റൈൻ ആരാധകരുടെയും പ്രതിഷേധം ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.

ഇപ്പോഴിതാ പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സിന്റെ ജേണലിസ്റ്റായ ഗാസ്റ്റൺ റികോണ്ടോ മെസ്സിയെ തഴഞ്ഞിതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. മെസ്സിയെ ഒഴിവാക്കുന്നതിലൂടെ ഫുട്ബോളിനെയാണ് അവർ അപമാനിച്ചു വിട്ടത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

” ഫുട്ബോളിനെ കൃത്യമായി പിന്തുടരുന്ന വ്യക്തിയാണ് മെസ്സി.കോവിഡ് കാരണവും മറ്റുള്ള കാരണങ്ങളാലും മെസ്സിക്ക് പിഎസ്ജിയുമായി അഡാപ്റ്റാവാൻ ബുദ്ധിമുട്ടുണ്ടായി എന്നുള്ളത് ശരിയാണ്.പക്ഷേ അദ്ദേഹം മെസ്സിയാണ് എന്നുള്ള കാര്യം നിങ്ങൾ മറക്കാൻ പാടില്ല. 15 വർഷത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരമായി നിലകൊള്ളുന്നവനാണ് മെസ്സി. 8 മാസങ്ങൾക്ക് മുന്നേയാണ് മെസ്സി ഇതേ ബാലൻ ഡി’ഓർ സ്വന്തമാക്കിയത്. ഈ 30 താരങ്ങളും മെസ്സിയെക്കാൾ മികച്ച വരാണ് എന്നാണോ ഇപ്പോൾ ഫ്രാൻസ് മാഗസിൻ പറയുന്നത്.നിങ്ങളുടെ തീരുമാനങ്ങളെ ഞങ്ങൾ ബഹുമാനിക്കാം, പക്ഷേ ഒട്ടും ബഹുമാനമില്ലാത്ത നിങ്ങളുടെ തീരുമാനങ്ങളെ ഞങ്ങൾ എങ്ങനെ അംഗീകരിക്കും.മെസ്സിയെ ഒഴിവാക്കിയതിലൂടെ നിങ്ങൾ അപമാനിച്ചു വിട്ടത് ഫുട്ബോളിനെ തന്നെയാണ്.45 മില്യൺ ജനങ്ങളുടെ പിന്തുണയോടു കൂടിയാണ് മെസ്സി ഖത്തറിലേക്ക് പോകുന്നത്. ഈ 30 പേരിനേക്കാൾ വലുതാണ് അവ ” ഇതാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.

ഏതായാലും മെസ്സിയെ ഒഴിവാക്കിയതിൽ വലിയ വിമർശനം ഇപ്പോൾ ഫ്രാൻസ് ഫുട്ബോളിന് ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *