അത്ഭുതം തോന്നിയില്ല, പണത്തിനും മാർക്കറ്റിംഗിനുമാണ് അവർ പ്രാധാന്യം നൽകുന്നത്:ബാലൺഡി’ഓറിനെതിരെ രൂക്ഷ വിമർശനവുമായി റോഡ്രി.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും സ്പെയിനിന് വേണ്ടിയും സൂപ്പർ താരം റോഡ്രി പുറത്തെടുത്തിരുന്നത്.നിരവധി കിരീടങ്ങൾ കഴിഞ്ഞ സീസണിൽ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. പക്ഷേ ബാലൺഡി’ഓർ പുരസ്കാരപ്പട്ടികയിൽ അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നിരുന്നു. ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം നേടാൻ റോഡ്രിക്ക് കഴിഞ്ഞിരുന്നില്ല.ടോപ് ത്രീയിൽ റോഡ്രി ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

ഏതായാലും ഇതേക്കുറിച്ച് റോഡ്രിയോട് തന്നെ അഭിപ്രായം തേടിയിരുന്നു.എന്നാൽ തനിക്ക് ഇക്കാര്യത്തിൽ അത്ഭുതമൊന്നും തോന്നിയില്ല എന്നാണ് റോഡ്രി പറഞ്ഞിട്ടുള്ളത്. എന്തെന്നാൽ ബാലൺഡി’ഓർ പോലെയുള്ള വ്യക്തിഗത അവാർഡുകൾ പണത്തിനും മാർക്കറ്റിങ്ങിനുമാണ് പ്രാധാന്യം നൽകുന്നത് എന്നാണ് ഇദ്ദേഹം കാരണമായി കൊണ്ട് പറഞ്ഞിട്ടുള്ളത്.റോഡ്രിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് അക്കാര്യത്തിൽ അത്ഭുതമൊന്നും തോന്നിയില്ല.ഇത് വളരെ സാധാരണമായ ഒരു കാര്യമാണ്.എങ്ങനെയാണ് ഈ വ്യക്തിഗത അവാർഡുകൾ പ്രവർത്തിക്കുന്നത് എന്നത് എനിക്ക് അറിയാം. ഇത്തരം അവാർഡുകൾ പണത്തിന്റെ അടിസ്ഥാനത്തിലും മാർക്കറ്റിങ്ങിന്റെ അടിസ്ഥാനത്തിലും പരസ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് പ്രവർത്തിക്കുന്നത്.ഇതിനു മുൻപ് തന്നെ സ്പെയിനിൽ അർഹരായ ഒരുപാട് മധ്യനിര താരങ്ങൾ ഉണ്ടായിരുന്നു,അവർക്കൊന്നും ഇത് ലഭിച്ചിട്ടില്ല. ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ? എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോളിൽ ഏറ്റവും പ്രധാനപ്പെട്ടത് ടീമിനോടൊപ്പം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കുക എന്നുള്ളത് തന്നെയാണ് ” ഇതാണ് റോഡ്രി പറഞ്ഞിട്ടുള്ളത്.

സ്പെയിനിന്റെ മധ്യനിര ഇതിഹാസങ്ങൾ ആയ ചാവി,ഇനിയേസ്റ്റ എന്നിവർക്ക് ബാലൺഡി’ഓർ ലഭിച്ചിട്ടില്ല. അതിനെയാണ് റോഡ്രി ഇപ്പോൾ വിമർശിച്ചിട്ടുള്ളത്. അക്കാലത്ത് ലയണൽ മെസ്സിയാണ് ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷവും ലയണൽ മെസ്സിക്ക് തന്നെയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൻഡിയോർ നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *