PSG,യുണൈറ്റഡ്,സിറ്റി,ആഴ്സണൽ ; ബ്രസീലിയൻ സൂപ്പർതാരത്തെ റാഞ്ചാൻ വമ്പന്മാർ!
ബ്രസീലിയൻ സൂപ്പർ താരമായ ബ്രൂണോ ഗുയ്മിറസ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ന്യൂകാസിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. അതായത് അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത അവർക്ക് ലഭിക്കാൻ സാധ്യത വളരെ കുറവാണ്.ഇത് ബ്രൂണോ ഗുയ്മിറസിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.
എന്തെന്നാൽ അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഈ ബ്രസീലിയൻ താരം മറ്റു ക്ലബ്ബുകളെ പരിഗണിക്കുന്നുണ്ട്. നിരവധി ക്ലബ്ബുകൾ ഈ സൂപ്പർതാരത്തിന് പിന്നാലെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്.ബ്രൂണോ ഗുയ്മിറസിനോടുള്ള ഇഷ്ടം സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
സിറ്റിയെ കൂടാതെ പിഎസ്ജിക്ക് ഈ സൂപ്പർ താരത്തിൽ വലിയ താല്പര്യമുണ്ട്. മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ എന്നിവരും ഈ താരത്തെ നോട്ടമിട്ടിട്ടുണ്ട്. പ്രമുഖ മാധ്യമമായ ESPN ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബ്രൂണോ ഏത് ക്ലബ്ബിനെ തിരഞ്ഞെടുക്കും എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. താരത്തെ നിലനിർത്താൻ തന്നെയാണ് ന്യൂകാസിലിന് താല്പര്യം.പക്ഷേ അത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.
O Brasil jamais perderá o prestígio.
— Bruno Guimarães (@brunoog97) March 23, 2024
Que seja um novo ciclo de muitas conquistas para nossa seleção. Eu AMO estar aqui e defender o meu país 🇧🇷❤️ pic.twitter.com/DTli4knj40
എന്തെന്നാൽ താരത്തിന്റെ റിലീസ് വരെ നൽകാൻ പിഎസ്ജി ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു. 100 മില്യൺ ആണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്.ഈ തുക നൽകാൻ പോലും ഈ ക്ലബ്ബുകൾ തയ്യാറാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. നിലവിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് ബ്രൂണോ.മൂന്ന് ഗോളുകളും 5 അസിസ്റ്റുകളുമാണ് അദ്ദേഹം പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്.