17 മില്യണ് ക്രിസ്റ്റ്യാനോയെ സൈൻ ചെയ്യാനുള്ള അവസരം ബാഴ്സ വേണ്ടെന്നു വെച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !
ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് റൊണാൾഡോയും മെസ്സിയും എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഇരുവരും തമ്മിലുള്ള ചിരവൈരതയും മത്സരങ്ങളുമെല്ലാം ഫുട്ബോൾ ലോകത്തിന് സുപരിചിതമാണ്. എന്നാൽ മെസ്സിയും ക്രിസ്റ്റ്യാനോയും ഒരുമിച്ച് ഒരു ടീമിൽ കളിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അത്തരത്തിലുള്ള ഒരവസരം ഫുട്ബോൾ ലോകത്തിന് ലഭിച്ചേനെ, അന്ന് ബാഴ്‌സ സമ്മതം മൂളിയിരുന്നുവെങ്കിൽ. ക്രിസ്റ്റ്യാനോ സ്പോർട്ടിങ്ങിൽ കളിക്കുന്ന സമയത്ത് താരത്തെ പതിനേഴു മില്യൺ യൂറോക്ക് ബാഴ്‌സക്ക് ലഭ്യമായിരുന്നുവെന്നും എന്നാൽ റൊണാൾഡിഞ്ഞോയെ എത്തിച്ച കാരണത്താൽ തങ്ങൾ അത് നിരസിക്കുകയാണ് ചെയ്തത് എന്നാണ് വെളിപ്പെടുത്തൽ. മുൻ ബാഴ്‌സ പ്രസിഡന്റ് ആയ ജോൺ ലപോർട്ടയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
Barcelona really rejected the chance to sign Cristiano Ronaldo for €17 million 😐 pic.twitter.com/bjHnYnGwbf
— Goal (@goal) January 13, 2021
” ഞങ്ങൾ റൊണാൾഡിഞ്ഞോയെയും റാഫ മാർക്കെസിനെയും സൈൻ ചെയ്ത സമയമായിരുന്നു അത്. എന്നാൽ ആ സമയത്ത് പലരും ക്രിസ്റ്റ്യാനോയെ സൈൻ ചെയ്യാൻ അഭ്യർത്ഥിച്ചു. അദ്ദേഹം സ്പോർട്ടിങ്ങിൽ ആയിരുന്നു ആ സമയത്ത്. ആ താരത്തെ യുണൈറ്റഡിന് 19 മില്യൺ യൂറോക്ക് വിൽക്കാനുള്ള ഒരുക്കത്തിലായിരുന്നു അവർ. എന്നാൽ ഞങ്ങൾക്ക് അവർ 17 മില്യണ് തരാമെന്ന് പറഞ്ഞു. പക്ഷെ ഞങ്ങൾ അപ്പോഴേക്കും റൊണാൾഡിഞ്ഞോക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ സെന്ററിനേക്കാൾ കൂടുതൽ വൈഡ് ആയി കളിക്കുന്ന താരമായിരുന്നു. അതിനാൽ തന്നെ അത്തരമൊരു താരത്തെ ഞങ്ങൾക്ക് ആവിശ്യമില്ല എന്ന് തോന്നി. അത്കൊണ്ട് ഞങ്ങൾ അത് നിരസിച്ചു. അതിൽ എനിക്ക് കുറ്റബോധമൊന്നും തോന്നുന്നില്ല ” ലപോർട്ട പറഞ്ഞു.
Barcelona were once offered Cristiano Ronaldo… And said no ❌https://t.co/zt4JxAxahS pic.twitter.com/5g8TfsWdHU
— MARCA in English (@MARCAinENGLISH) January 13, 2021