ഹോസേ മൊറിഞ്ഞോയെ കൊണ്ടുവരാൻ പിഎസ്ജി!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ഈ സീസണിലും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പ്രീ ക്വാർട്ടറിൽ തന്നെ പിഎസ്ജി പുറത്താവുകയായിരുന്നു.മാത്രമല്ല നിരവധി തോൽവികൾ സമീപകാലത്ത് അവർക്ക് ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. അതുകൊണ്ടുതന്നെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറുടെ ഭാവി ഇപ്പോൾ തുലാസിലാണ്.

ഈ സീസണിന് ശേഷം ഗാൾട്ടിയറെ പുറത്താക്കാനാണ് പിഎസ്ജി ഇപ്പോൾ ആലോചിക്കുന്നത്. ടീമിന്റെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസ് ഉടമസ്ഥരുമായി ചർച്ച നടത്താൻ വേണ്ടി ദോഹയിലേക്ക് പോകുന്നുണ്ട്. അതിനുശേഷം ഒരു അന്തിമ തീരുമാനം ക്ലബ്ബ് എടുത്തേക്കും.

പുതിയ പരിശീലകരെ ഇപ്പോൾ പിഎസ്ജി പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയതായി കൊണ്ട് ആ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത് സൂപ്പർ പരിശീലകനായ ഹോസേ മൊറിഞ്ഞോയാണ്. അദ്ദേഹം നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ പരിശീലകനാണ്. ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള ഒരു പരിശീലകനാണ് ഹോസേ മൊറിഞ്ഞോ.

തങ്ങൾ ഓഫർ നൽകി കഴിഞ്ഞാൽ മൊറിഞ്ഞോ അത് സ്വീകരിച്ചുകൊണ്ട് വരുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ക്ലബ്ബ് ഉള്ളത്. താരബാഹുല്യമായ ടീമിനെ പരിശീലിപ്പിക്കാൻ മൊറിഞ്ഞോയാണ് അനുയോജ്യം എന്ന അഭിപ്രായക്കാറുണ്ട്. എന്നാൽ മൊറിഞ്ഞോ വരുന്നതിനോട് താല്പര്യം ഇല്ലാത്തവരുമുണ്ട്. ഏതായാലും ഈ പരിശീലകനെ കൂടാതെ ആർട്ടേറ്റ,നഗൽസ്മെൻ, തിയാഗോ മൊട്ട എന്നിവരെയൊക്കെ ഇപ്പോൾ പിഎസ്ജി പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *