ഹാലണ്ടിന്റെ ട്രാൻസ്ഫർ റൂമറുകൾ, പ്രതികരണമറിയിച്ച് ബൊറൂസിയ!

ഇന്നലെയായിരുന്നു എർലിങ് ഹാലണ്ടിനെ ചുറ്റിപറ്റിയുള്ള ട്രാൻസ്ഫർ റൂമറുകൾ വളരെ വ്യാപകമായി പ്രചരിച്ചത്. ഹാലണ്ടിന്റെ ഏജന്റ് ആയ മിനോ റയോളയും ഹാലണ്ടിന്റെ പിതാവും ബാഴ്സലോണയിൽ എത്തുകയും ബാഴ്സ ക്ലബ് അധികൃതരുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് അവർ മാഡ്രിഡിലേക്ക് പറക്കുകയായിരുന്നു. വമ്പൻമാരായ റയൽ മാഡ്രിഡിന്റെ ക്ലബ് അധികൃതരോടും ഹാലണ്ടിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്‌. ഇതിന് പുറമേ പ്രീമിയർ ലീഗിലെ ചില ക്ലബുകളോടും താരത്തിന്റെ ട്രാൻസ്ഫറിനെ പറ്റി ചർച്ചകൾ നടത്തുമെന്ന് വാർത്തകളുണ്ട്. ഏതായാലും ഇന്നലെ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം ഇത്‌ തന്നെയാണ്.

ഏതായാലും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബൊറൂസിയ ഡോർട്മുണ്ട്.ബൊറൂസിയ ഡോർട്മുണ്ടിന്റെ സ്പോർട്ടിങ് ഡയറക്ടറായ മിഷേൽ സോർക്ക് ആണ് ഹാലണ്ടിന്റെ ട്രാൻസ്ഫർ വിഷയത്തിൽ പ്രതികരണമറിയിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ” ഇന്നലെ ഞാൻ മിനോ റയോളയുമായി സംസാരിച്ചിരുന്നു.ഞങ്ങളുടെ ഉദ്ദേശം ഞങ്ങൾ ആദ്യമേ വ്യക്തമാക്കിയതാണ് ” ഇതാണ് സോർക്ക് പറഞ്ഞത്.

അതായത് ഹാലണ്ടിനെ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാൻ ഡോർട്മുണ്ട് തയ്യാറാണ്.താരത്തിന് ഇനിയും ഡോർട്മുണ്ടിൽ കരാർ അവശേഷിക്കുന്നുണ്ടെങ്കിലും താരം ആഗ്രഹിക്കുന്നുവെങ്കിൽ ബൊറൂസിയ താരത്തെ പോകാൻ അനുവദിക്കും. പക്ഷെ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നാണ് ബൊറൂസിയയുടെ നിലപാട്. അതായത് 180 മില്യൺ യൂറോ നൽകിയാൽ മാത്രമേ താരത്തെ വിട്ടുതരാൻ ഉദ്ദേശമൊള്ളൂ എന്നാണ് ബൊറൂസിയ വ്യക്തമാക്കിയത്. ബാഴ്‌സയെ പോലെയുള്ള ക്ലബുകൾക്ക് ഇത്രയും വലിയ തുക താങ്ങാൻ നിലവിലെ അവസ്ഥയിൽ കഴിയുമോ എന്നുള്ളത് സംശയകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *