സെമെഡോക്ക് പകരക്കാരനായി രണ്ട് പ്രീമിയർ ലീഗ് താരങ്ങളെ കണ്ടുവെച്ച് ബാഴ്സലോണ !

ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ബാഴ്സ വിൽക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് ബാഴ്സയുടെ പോർച്ചുഗീസ് താരം നെൽസൺ സെമെഡോ. താരത്തിന്റെ ഏജന്റും താരത്തെ ബാഴ്‌സയിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. താരത്തെ മാഞ്ചസ്റ്റർ സിറ്റയിലേക്ക് എത്തിക്കാനായിരുന്നു ഏജന്റ് ആയ ജോർഗെ മെൻഡസ് ശ്രമങ്ങൾ നടത്തിയിരുന്നത്. ഇപ്പോഴും ശ്രമങ്ങൾ നടത്തുന്നുമുണ്ട്. താരത്തിന് വേണ്ടി ഭേദപ്പെട്ട തുക ലഭിക്കണം എന്ന നിലപാടിലാണ് ബാഴ്സ നിലവിലുള്ളത്. നാല്പത് മുതൽ നാല്പത്തിയഞ്ച് മില്യൺ യുറോക്കുള്ളിൽ ലഭിക്കണം എന്നാണ് ബാഴ്സയുടെ പക്ഷം. മാത്രമല്ല താരത്തിന്റെ പകരക്കാരായി രണ്ട് താരങ്ങളെയും ബാഴ്സ കണ്ടുവെച്ചിട്ടുണ്ട്. മുണ്ടോ ഡിപ്പോർട്ടിവോയാണ് ബാഴ്സ രണ്ട് പ്രീമിയർ ലീഗ് താരത്തെ കണ്ടുവെച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഹാവോ ക്യാൻസെലോ, ആഴ്‌സനലിന്റെ ഹെക്ടർ ബെല്ലറിൻ എന്നീ താരങ്ങളെയാണ് ബാഴ്‌സ സെമെഡോക്ക് പകരക്കാരനായി ലക്ഷ്യം വെച്ചിരിക്കുന്നത്. എന്നാൽ രണ്ട് താരങ്ങളെയും അവരവരുടെ ക്ലബ്ബിൽ നിന്ന് ബാഴ്സയിൽ എത്തിക്കൽ ശ്രമകരമായ ദൗത്യമാണ്. ക്യാൻസെലോക്കാവട്ടെ 2025 വരെ സിറ്റിയുമായി കരാറുണ്ട്. മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ ആ വഴി അടഞ്ഞിട്ടുണ്ട്. കൂടാതെ കുറഞ്ഞ വിലക്കൊന്നും സിറ്റി താരത്തെ ബാഴ്സക്ക് നൽകില്ല. മാത്രമല്ല സെമെഡോ-ക്യാൻസലോ കൈമാറ്റകച്ചവടത്തിനും സിറ്റി സമ്മതിക്കില്ല. ചുരുക്കത്തിൽ ക്യാൻസെലോയെ ടീമിൽ എത്തിക്കാൻ ബാഴ്സ പാടുപെടേണ്ടി വരും. ഇനി മറുഭാഗത്തുള്ള ബെല്ലറിന്റെ കാര്യത്തിലും സമാനസ്ഥിതിയാണ്. 2023 വരെ താരത്തിന് ആഴ്സനലുമായി കരാറുണ്ട്. മുൻ ബാഴ്‌സ താരം കൂടിയായ ബെല്ലറിനെ മുമ്പൊരിക്കൽ ബാഴ്സ തന്നെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ 30 മില്യണിന്റെ മേലെ എന്തായാലും ആഴ്സനൽ താരത്തിന് വേണ്ടി ആവിശ്യപ്പെടുന്നുണ്ട്. അത്കൊണ്ട് തന്നെ ഈ ട്രാൻസ്ഫറും ബാഴ്സക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *