സൂപ്പർ താരത്തിന് വേണ്ടിയുള്ള ന്യൂകാസിലിന്റെ രണ്ട് ഓഫറും നിരസിച്ച് പിഎസ്ജി,നോട്ടമിട്ട് ഇന്ററും യുവന്റസും!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. അതിൽ ആദ്യമെത്തിയ താരമാണ് മിഡ്ഫീൽഡറായ ജോർജിനിയോ വൈനാൾഡം. ലിവർപൂളിൽ നിന്നായിരുന്നു താരം ഫ്രീ ഏജന്റായി കൊണ്ട് പിഎസ്‌ജിയിൽ എത്തിയത്.എന്നാൽ നല്ല രൂപത്തിലല്ല കാര്യങ്ങൾ പുരോഗമിച്ചത്.വേണ്ടത്ര അവസരങ്ങൾ താരത്തിനു ലഭിച്ചിരുന്നില്ല. ഇതിനുള്ള അതൃപ്തി താരം തുറന്നു പറയുകയും ചെയ്തിരുന്നു.

ഏതായാലും വൈനാൾഡമിപ്പോൾ പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്.താരത്തിന്റെ മുൻ ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് മുമ്പ് തന്നെ താരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചിരുന്നു.വൈനാൾഡത്തിന് വേണ്ടി രണ്ട് തവണ ഓഫറുകൾ ന്യൂകാസിൽ നൽകിയിട്ടുണ്ട്. എന്നാൽ ഈ രണ്ട് ഓഫറുകളും പിഎസ്ജി നിരസിച്ചതായാണ് റിപ്പോർട്ടുകൾ.ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ഇറ്റാലിയൻ വമ്പൻമാരായ യുവന്റസും ഇന്റർ മിലാനും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പക്ഷെ പിഎസ്ജി വിട്ടു നൽകുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.നിലവിൽ പരിക്കിന്റെ പിടിയിലാണ് താരമുള്ളത്.

31-കാരനായ താരം 2015/16 സീസണിലായിരുന്നു ന്യൂകാസിലിന് വേണ്ടി കളിച്ചിരുന്നത്.ആ സീസണിൽ ആകെ 40 മത്സരങ്ങളിൽ താരം ന്യൂ കാസിൽ യുണൈറ്റഡിനായി ബൂട്ടണിഞ്ഞിട്ടുണ്ട്.11 ഗോളുകളും താരം നേടിയിട്ടുണ്ട്.നിലവിൽ പുതിയ ഉടമസ്ഥർക്ക് കീഴിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ന്യൂകാസിൽ.

Leave a Reply

Your email address will not be published. Required fields are marked *