സുവാരസിന്റെ കാര്യത്തിൽ ക്ഷമ നശിച്ച് യുവന്റസ്, നീക്കം ഉപേക്ഷിക്കുമോ?

ലൂയിസ് സുവാരസിന്റെ ട്രാൻസ്ഫർ വിഷയത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന്റെ ക്ഷമ നശിക്കുന്നതായി റിപ്പോർട്ടുകൾ. കൊറെയ്റോ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ക്ലബ്ബിലേക്ക് വരാൻ സുവാരസ് കാണിക്കുന്ന വിമുഖതയാണ് ഇപ്പോൾ യുവന്റസിന് തലവേദനയായിരിക്കുന്നത്. എങ്ങനെയെങ്കിലും ബാഴ്സയിൽ തന്നെ പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങളാണ് സുവാരസിന്റെ ഭാഗത്തു നിന്നുണ്ടായി കൊണ്ടിരിക്കുന്നത്.

അതിനാൽ തന്നെ ഓരോ കാരണങ്ങൾ ചൂണ്ടികാട്ടി താരം യുവന്റസുമായി കരാറിൽ ഏർപ്പെടുന്നതും യുവന്റസിലേക്ക് വരുന്നതും വൈകിപ്പിക്കുകയാണ്. ഇതാണ് യുവന്റസിനെ ഇപ്പോൾ ചൊടിപ്പിക്കുന്നത്. ഹിഗ്വയ്‌ന്റെ പകരക്കാരനായി പരിഗണിക്കുന്ന സുവാരസ് അവസാനനിമിഷം കാലുമാറിയാൽ പകരക്കാരനെ കിട്ടാൻ ബുദ്ധിമുട്ടാവും എന്ന ബോധ്യമുള്ളത് കൊണ്ടാണ് ആൻഡ്രേ പിർലോയുടെ യുവന്റസ് സുവാരസിന്റെ കാര്യത്തിൽ ഇത്രയധികം ധൃതി പിടിക്കുന്നത്.

എന്നാൽ താരമാവട്ടെ ഇരുതോണിയിലും കാലിട്ട അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ബാഴ്സക്ക് സുവാരസിനെ വേണ്ടെങ്കിലും കരാറിൽ ബാക്കിയുള്ള ഒരു വർഷം കൂടി ബാഴ്സയിൽ തുടരാനുള്ള ശ്രമമാണ് താരം തുടരുന്നത്. ബാഴ്‌സയുമായുള്ള കരാർ നിർത്തലാക്കാൻ സുവാരസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അങ്ങനെ നിർത്തണമെങ്കിൽ കരാർ പ്രകാരം തനിക്ക് ബാക്കിയുള്ള വർഷത്തെ മുഴുവൻ സാലറിയും തരണമെന്നാണ് സുവാരസിന്റെ ആവിശ്യം. എന്നാൽ ഇത് ബാഴ്സ അംഗീകരിക്കുന്നില്ല മട്ടില്ല.

മാത്രമല്ല ഈ സീസൺ കൂടി ബാഴ്‌സയിൽ തുടരുകയും അറുപത് ശതമാനം മത്സരങ്ങളിൽ കളിക്കുകയും ചെയ്താൽ താരത്തിന്റെ ബാഴ്സയിലുള്ള ആയുസ്സ് വീണ്ടും നീട്ടികിട്ടും. ഇതിനാലൊക്കെയാണ് താരം ബാഴ്സ വിടാൻ മടിച്ചു നിൽക്കുന്നത്. മാത്രമല്ല യുവന്റസിലേക്ക് എത്തുന്നതിന് വേറെയും ചില തടസ്സങ്ങളുണ്ട്. ഒന്നാമത് ഇറ്റാലിയൻ പാസ്സ്പോർട്ടുമായി ബന്ധപ്പെട്ടതാണ്. അതിതുവരെ പരിഹരിച്ചിട്ടില്ല. സുവാരസിന്റെ വരവ് വൈകുന്നതിൽ യുവന്റസ് അസ്വസ്ഥരാണ്. പ്രത്യേകിച്ച് സീസൺ തുടങ്ങാനായ ഈ സാഹചര്യത്തിൽ. അതിനാൽ തന്നെ ഈ ശ്രമം ഉപേക്ഷിക്കാനും ഒരുപക്ഷെ യുവന്റസ് ആലോചിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *