സുവാരസിനെ പിഎസ്ജിയിലെത്തിക്കാൻ ശ്രമിച്ചു, സ്ഥിരീകരിച്ച് ടുഷേൽ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ബാഴ്സ വിട്ട് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. താരം ബാഴ്സ വിടാൻ തീരുമാനിച്ച സമയത്ത് താരത്തെ പ്രമുഖ ക്ലബുകളുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ളത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് മുൻ പിഎസ്ജി പരിശീലകനും നിലവിൽ ചെൽസി പരിശീലകനുമായ തോമസ് ടുഷേൽ. സുവാരസിനെ ടീമിലെത്തിക്കാൻ പിഎസ്ജി ശ്രമിച്ചിരുന്നു എന്ന കാര്യമാണ് ടുഷേൽ തുറന്നു പറഞ്ഞത്.ഡയാറിയോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. തങ്ങൾ സുവാരസിന് വേണ്ടി ശ്രമിച്ചുവെന്നും എന്നാൽ അദ്ദേഹം ലാലിഗയിൽ തന്നെ തുടരാൻ തീരുമാനിക്കുകയുമായിരുന്നു എന്നുമാണ് ടുഷേൽ അറിയിച്ചത്. സുവാരസിനെ പുകഴ്ത്താനും ടുഷേൽ മറന്നില്ല.

” അദ്ദേഹം ബാഴ്സ വിടാൻ സാധ്യതയുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ അദ്ദേഹത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.പക്ഷെ അദ്ദേഹം സ്പെയിനിൽ തന്നെ തുടരുന്നതിന് മുൻഗണന നൽകുകയായിരുന്നു.ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ സുവാരസിന് വേണ്ടിയാണ് ഞങ്ങൾ താല്പര്യം പ്രകടിപ്പിച്ചത്.അദ്ദേഹം ഒരു നാച്ചുറൽ സ്‌ട്രൈക്കർ ആണ് എന്നാണ് എന്റെ വിശ്വാസം. എല്ലാ സ്‌ട്രൈക്കർമാർക്കുമുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്.വീണ്ടും വീണ്ടും ഗോളടിച്ചു കൂട്ടാനുള്ള ആഗ്രഹം അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.ഞങ്ങൾക്ക് അദ്ദേഹത്തിന്റെ കഴിവുകൾ അറിയാം. ഞങ്ങൾ അദ്ദേഹത്തെ തടയാൻ ശ്രമിക്കും ” ടുഷേൽ മത്സരത്തിന് മുന്നേയുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ടുഷേലിന്റെ ചെൽസി അത്ലെറ്റിക്കോ മാഡ്രിഡിനെയാണ് നേരിടുന്നത്. ഈ മത്സരത്തിൽ സുവാരസ് ചെൽസിക്ക് ഒരു തലവേദനയാവുമെന്നുറപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *