സുവാരസിനെ ടീമിലെത്തിക്കണം, ശ്രമങ്ങളാരംഭിച്ച് മുൻ ഇറ്റാലിയൻ പ്രസിഡന്റ്!
ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസിന്റെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ കഴിഞ്ഞ സീസണോടു കൂടി അവസാനിച്ചിരുന്നു. നിലവിൽ പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് താരമുള്ളത്.അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റ് താരത്തിന് വേണ്ടി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ റിവർ പ്ലേറ്റ് കോപ ലിബർട്ടഡോറസിൽ നിന്നും പുറത്തായതോടെ ആ സാധ്യതകൾ അവസാനിച്ചു കഴിഞ്ഞുവെന്ന് സുവാരസ് തന്നെ തുറന്നു പറഞ്ഞിരുന്നു.
ഏതായാലും പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട് സുവാരസുമായി ബന്ധപ്പെട്ട ഒരു റൂമർ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് സിരി എയിലെ പുതുമുഖക്കാരായ AC മോൺസക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ഇവർ സുവാരസുമായി ബന്ധപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. പക്ഷേ സുവാരസ് ഏത് രൂപത്തിലുള്ള ഒരു തീരുമാനമാണ് എടുത്തിട്ടുള്ളത് എന്നത് അവ്യക്തമായ കാര്യമാണ്.
Descartado River, Luis Suárez suena en el Monza de Berlusconi 🇮🇹
— TyC Sports (@TyCSports) July 13, 2022
El Pistolero desistió del interés del Millonario y ahora se acerca al equipo del ex-Presidente de Italia y ex-dueño del Milán que ascendió a la Serie A.https://t.co/CN4X6Lm83v
മുൻ ഇറ്റാലിയൻ പ്രസിഡണ്ടായിരുന്ന സിൽവിയോ ബെർലുസ്ക്കോണിയാണ് Ac മോൺസയുടെ ഉടമസ്ഥൻ. കൂടാതെ ആൻഡ്രിയ ഗല്ലിയാനും ഇദ്ദേഹത്തിന് ഒപ്പമുണ്ട്. 2017 വരെ ഇവർ വമ്പൻമാരായ എസി മിലാന്റെ ഉടമസ്ഥരായിരുന്നു.അതിനുശേഷം അവർ ക്ലബ്ബിനെ വിൽക്കുകയായിരുന്നു. പിന്നീടാണ് മോൺസയെ ഏറ്റെടുത്തത്.വരുന്ന സീസണിൽ സിരി എയിലേക്ക് യോഗ്യത നേടാനും മോൺസക്ക് സാധിച്ചിട്ടുണ്ട്.സുവാരസിന് പുറമേ ഡിബാല,ഇക്കാർഡി എന്നിവരെയും ഇവർ ലക്ഷ്യം വെക്കുന്നുണ്ട്.
അതേസമയം സുവാരസിന്റെ മുൻ ക്ലബ്ബായ നാസിയോണലിനും താരത്തെ തിരികെ എത്തിക്കാൻ താല്പര്യമുണ്ട്.2005-ലായിരുന്നു താരം നാസിയോണലിന്റെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം കളിച്ചാൽ 48 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ ഇവർക്ക് വേണ്ടി താരം നേടിയിട്ടുണ്ട്. ഏതായാലും നിലവിൽ സുവാരസ് തന്റെ മുൻക്ലബ്ബിലേക്ക് മടങ്ങാൻ സാധ്യത കുറവാണ്. എന്തെന്നാൽ യൂറോപ്പിൽ തന്നെ തുടരാനാണ് താരം ആഗ്രഹിക്കുന്നത്.