സിറ്റിയോ പിഎസ്ജിയോ അല്ല,ഏറ്റവും കൂടുതൽ പണമെറിയുന്ന ക്ലബ് യുണൈറ്റഡ് തന്നെ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു.മലാസിയ,ലിസാൻഡ്രോ മാർട്ടിനസ്,കാസമിറോ എന്നിവർ അതിൽ പെട്ടവരായിരുന്നു. ഏറ്റവും ഒടുവിൽ പൊന്നും വില നൽകിക്കൊണ്ട് ആന്റണിയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്. 100 മില്യൺ യൂറോളമാണ് താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിച്ചിട്ടുള്ളത്.

ഇതിന് പിന്നാലെ ESPN എഫ്സി ചില കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് ഈ കഴിഞ്ഞ 10 വർഷത്തിനിടെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബ്ബ്, അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്.1.1 ബില്യൺ പൗണ്ടാണ് യുണൈറ്റഡ് ചിലവഴിച്ചിട്ടുള്ളത്. പിന്നീടാണ് മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയുമൊക്കെ വരുന്നത്.

ഏതായാലും കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബ്ബുകളുടെ ലിസ്റ്റ് താഴെ നൽകുന്നു.

1 Man United – £1.1 b

2 Man City – £985m

3 PSG – £940m

4 Barcelona – £650m

5 Arsenal – £583m

6 Juventus – £560m

7 AC Milan – £432m

8 Everton – £430m

9 Aston Villa – £424m

10 Chelsea – £413m

Leave a Reply

Your email address will not be published. Required fields are marked *