സിറ്റിയിലേക്കോ ആഴ്സണലിലേക്കോ? നിലപാട് വ്യക്തമാക്കി ബ്രൂണോ ഗുയ്മിറസ്!
ബ്രസീലിയൻ സൂപ്പർ താരമായ ബ്രൂണോ ഗുയ്മിറസ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തിന്റെ പേര് വളരെയധികം ഉയർന്നു കേട്ടിരുന്നു. എന്തെന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളക്ക് താല്പര്യമുണ്ടായിരുന്നു. കൂടാതെ മറ്റൊരു ക്ലബ്ബായ ആഴ്സണലിനും ഈ മധ്യനിരതാരത്തിൽ താല്പര്യമുണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റി ഗുയ്മിറസിന് വേണ്ടി ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബായ ന്യൂകാസിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു. നിലവിൽ നൂറു മില്യൻ പൗണ്ടാണ് താരത്തിന്റെ റിലീസ് ക്ലോസ്. അത് നൽകാതെ താരത്തെ കൈവിടില്ല എന്നുള്ളതായിരുന്നു നിലപാട്. എന്നാൽ ആ റിലീസ് ക്ലോസ് ആക്ടിവേറ്റ് രണ്ട് ടീമുകളും തയ്യാറായില്ല. ഇതോടെ വരുന്ന സീസണിലും ന്യൂകാസിലിൽ തന്നെ തുടരാൻ ഈ ബ്രസീലിയൻ താരം തീരുമാനിച്ചിട്ടുണ്ട്. ബ്രൂണോയുടെ പുതിയ ഇൻസ്റ്റഗ്രാം മെസ്സേജ് ഇങ്ങനെയാണ്.
“ഈ ക്ലബ്ബിനോടൊപ്പം മറ്റൊരു സീസൺ കൂടി സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പിയാണ്. ഞാൻ കൂടുതൽ തയ്യാറെടുത്തുകൊണ്ടാണ് ഇത്തവണ വന്നിരിക്കുന്നത്.ഈ ക്ലബ്ബിന് ഏറ്റവും ഉയർന്ന പൊസിഷനിലേക്ക് എത്തിക്കണം.മറ്റൊരു സ്വപ്നം കൂടി പൂവണിഞ്ഞിട്ടുണ്ട്. ഈ ടീമിന്റെ ക്യാപ്റ്റനാവുക എന്ന സ്വപ്നമാണ് സാക്ഷാത്കാരം ആയിട്ടുള്ളത്.എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയാത്ത ഒന്നായിരുന്നു ഇത്. എന്നത്തെക്കാളും കൂടുതൽ ഡെഡിക്കേറ്റഡ് ആണ് ഞാൻ ഇപ്പോൾ ഈ ക്ലബ്ബിനോട് “ഇതാണ് ബ്രൂണോ എഴുതിയിട്ടുള്ളത്.
നിലവിൽ ജപ്പാനിലാണ് ഈ ക്ലബ്ബ് പ്രീ സീസൺ നടത്തിക്കൊണ്ടിരിക്കുന്നത്. ആകെ മൂന്ന് മത്സരങ്ങളാണ് ഇപ്പോൾ അവർ കളിച്ചിട്ടുള്ളത്.അതിൽ രണ്ട് വിജയവും ഒരു തോൽവിയും ആണ് ഫലം.ഇനി ജിറോണക്കെതിരെയും ബ്രെസ്റ്റിനെതിരെയും ഓരോ സൗഹൃദ മത്സരങ്ങൾ ഈ ഇംഗ്ലീഷ് ക്ലബ്ബിന് അവശേഷിക്കുന്നുണ്ട്.