സിദാൻ മടങ്ങിയെത്തുന്നു,പോവാൻ സാധ്യതയുള്ളത് ഈ ക്ലബ്ബുകളിലേക്ക്!

ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാവാൻ ഏറെ ആഗ്രഹിച്ച വ്യക്തിയായിരുന്നു സിനദിൻ സിദാൻ.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസ് തകർപ്പൻ പ്രകടനം നടത്തിയിരുന്നു. അതിനു പിന്നാലെ അവരുടെ പരിശീലകനായ ദിദിയർ ദെഷാപ്സിന്റെ കരാർ ഫ്രാൻസ് പുതുക്കി. ഇതോടുകൂടി സിദാന്റെ കാത്തിരിപ്പ് വെറുതെയാവുകയായിരുന്നു.

അതുകൊണ്ടുതന്നെ അടുത്ത സീസണിൽ ക്ലബ്ബ് ഫുട്ബോൾ രംഗത്തേക്ക് മടങ്ങിയെത്താൻ സിദാൻ തീരുമാനിച്ചിട്ടുണ്ട്.Rmc സ്പോർട് ഉൾപ്പെടെയുള്ള ഫ്രഞ്ച് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സിദാൻ പരിശീലകനായി എത്താൻ സാധ്യതയുള്ളത് നിലവിൽ നാലു ക്ലബ്ബുകളിലാണ്.അതിൽ ആദ്യത്തേത് റയൽ മാഡ്രിഡ് തന്നെയാണ്.

റയലിന്റെ പരിശീലകനായ ആഞ്ചലോട്ടി ഈ സീസണിന് ശേഷം ബ്രസീൽ പരിശീലകനായേക്കും എന്നുള്ള റൂമറുകളുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ സിദാൻ ഒരുപക്ഷേ റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കും.നേരത്തെ റയലിനെ പരിശീലിപ്പിക്കുകയും ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുകയും ചെയ്തിട്ടുള്ള പരിശീലകനാണ് സിദാൻ. അദ്ദേഹം റയലിന്റെ പരിശീലകസ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.

മറ്റൊരു ക്ലബ്ബ് യുവന്റസാണ്.അവരുമായി വളരെയധികം അടുത്ത ബന്ധം വച്ചുപുലർത്തുന്ന വ്യക്തിയാണ് സിദാൻ.അലെഗ്രിയുടെ പകരക്കാരനായി കൊണ്ട് ഇവർ സിദാനെ പരിഗണിക്കുന്നുണ്ട്. പക്ഷേ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് യുവന്റസ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.

മറ്റൊരു ക്ലബ്ബ് ബയേൺ മ്യൂണിക്കാണ്. നേരത്തെ കുറച്ചുകാലം കോച്ചിംഗ് ട്രെയിനിങ് ബയേണിൽ സിദാൻ നടത്തിയിട്ടുണ്ട്.സിദാന്റെ പരിശീലക മികവ് ബയേണിനെ ഇമ്പ്രസ് ചെയ്തിട്ടുണ്ട്. മാത്രമല്ല ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും നേരത്തെ ഇദ്ദേഹത്തെ എത്തിക്കാൻ വേണ്ടി താല്പര്യം പ്രകടിപ്പിച്ചിരുന്നു. വരുന്ന ചാമ്പ്യൻസ് ലീഗ് ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഗാൾട്ടിയർക്ക് സ്ഥാനം നഷ്ടമായേക്കും. അങ്ങനെയാണ് എന്നുണ്ടെങ്കിൽ സിദാന് വേണ്ടിയും പിഎസ്ജി അടുത്ത സമ്മറിൽ ശ്രമങ്ങൾ നടത്തിയേക്കും. ഈ നാല് ക്ലബ്ബുകളിലേക്കാണ് ഇപ്പോൾ സിദാൻ എത്താൻ സാധ്യതയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *