സാവിയെ തിരിച്ചെത്തിക്കാൻ ബാഴ്സ, വെല്ലുവിളി ഉയർത്തി മാഞ്ചസ്റ്റർ സിറ്റി!
നിലവിൽ ജർമൻ ക്ലബ്ബായ ആർബി ലീപ്സിഗിന് വേണ്ടിയാണ് യുവ സൂപ്പർതാരമായ സാവി സിമൺസ് കളിച്ചുകൊണ്ടിരിക്കുന്നത്. തകർപ്പൻ പ്രകടനമാണ് സാവി ഈ സീസണിൽ നടത്തിയിട്ടുള്ളത്.ജർമൻ ലീഗിൽ ആകെ 6 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും ഈ സൂപ്പർ താരം നേടിക്കഴിഞ്ഞു.
യഥാർത്ഥത്തിൽ ഡച്ച് വമ്പൻമാരായ പിഎസ്ജിയുടെ താരമാണ് സാവി. ഇപ്പോൾ ലോൺ അടിസ്ഥാനത്തിലാണ് ലീപ്സിഗിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്.എഫ്സി ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നിട്ടുള്ള ഒരു താരം കൂടിയാണ് സാവി. അദ്ദേഹത്തിന്റെ ഈ മിന്നും പ്രകടനം കാരണം താരത്തെ തിരികെ കൊണ്ടുവരാനുള്ള താല്പര്യം ബാഴ്സലോണക്ക് ഇപ്പോൾ ജനിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമമായ ഫിഷാജസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🚨 Manchester City will compete with Barcelona to sign 20-year-old Xavi Simons from PSG next summer.
— Transfer News Live (@DeadlineDayLive) October 6, 2023
(Source: Fichajes) pic.twitter.com/b01YrKQj7S
എന്നാൽ ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം താരത്തെ തിരികെ എത്തിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരിക്കില്ല.എന്തെന്നാൽ തകർപ്പൻ പ്രകടനം നടത്തുന്ന സാവിയെ പിഎസ്ജി കൈവിടാൻ സാധ്യതകൾ വളരെ കുറവാണ്. കാരണം അവർ തങ്ങളുടെ ഭാവി വാഗ്ദാനമായി കൊണ്ടാണ് സാവിയെ പരിഗണിക്കുന്നത്. ഇത്രയും മികച്ച താരത്തെ കൈവിടേണ്ട എന്ന ഒരു തീരുമാനം തന്നെയാണ് ഇപ്പോൾ പിഎസ്ജിക്കുള്ളത്.
ഇനി പിഎസ്ജി താരത്തെ കൈമാറാൻ തീരുമാനിച്ചാലും ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാവില്ല. എന്തെന്നാൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും ഈ സൂപ്പർതാരത്തിൽ താല്പര്യമുണ്ട്. സമീപകാലത്ത് ഒരുപാട് സൂപ്പർതാരങ്ങളെ സ്വന്തമാക്കിയ ടീമാണ് മാഞ്ചസ്റ്റർ സിറ്റി.ഹാലന്റ്,ഹൂലിയൻ ആൽവരസ്,ഗ്വാർഡിയോൾ,ജെറമി ഡോക്കു എന്നിവരൊക്കെ അത്തരത്തിലുള്ള താരങ്ങളാണ്. ആ കൂട്ടത്തിലേക്കാണ് സാവി സിമൺസിനെയും സിറ്റി പരിഗണിക്കുന്നത്.