സാവിയെ തിരിച്ചെത്തിക്കാൻ പിഎസ്ജി,നിലനിർത്താൻ പിഎസ്‌വി, താല്പര്യം പ്രകടിപ്പിച്ച് നിരവധി ക്ലബ്ബുകൾ.

ഫുട്ബോൾ ലോകത്തെ യുവ പ്രതിഭകളിൽ ഒരാളായ സാവി സിമൺസ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജിയോട് വിട പറഞ്ഞത്.പിഎസ്ജിയിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടായിരുന്നു അദ്ദേഹം ക്ലബ്ബ് വിട്ടിരുന്നത്. പക്ഷേ താരത്തെ പിഎസ്ജി കൈവിട്ട സമയത്ത് ഒരു ക്ലോസ് വെച്ചിരുന്നു. അതായത് 6 മില്യൺ യൂറോ നൽകിയാൽ സാവിയെ തിരികെ എത്തിക്കാൻ പിഎസ്ജിക്ക് സാധിക്കും. അത്തരത്തിലുള്ള ഒരു ക്ലോസായിരുന്നു പിഎസ്ജി വെച്ചിരുന്നത്.

ഡച്ച് ക്ലബ്ബായ പിഎസ്‌വിയിലേക്കായിരുന്നു സാവി എത്തിയിരുന്നത്.ഈ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു സാവി ക്ലബ്ബിനു വേണ്ടി നടത്തിയത്.ഡച്ച് ലീഗിൽ 34 മത്സരങ്ങൾ കളിച്ച താരം 19 ഗോളുകളും 8 അസിസ്റ്റുകളും നേടിയിരുന്നു.കേവലം 20 വയസ്സ് മാത്രം പ്രായമുള്ള സാവി അസാധാരണമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്.

അതുകൊണ്ടുതന്നെ അദ്ദേഹത്തെ തിരിച്ചെത്തിക്കാൻ ഇപ്പോൾ പിഎസ്ജിക്ക് താല്പര്യമുണ്ട്.ഈ ക്ലോസ് ആക്ടിവേറ്റ് ചെയ്താൽ താരത്തെ 6 മില്യൺ യൂറോ നൽകിക്കൊണ്ട് തിരിച്ചെത്തിക്കാൻ പിഎസ്ജിക്ക് സാധിക്കും. അതേസമയം താരത്തെ നിലനിർത്താൻ പിഎസ്‌വിക്ക് താല്പര്യമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിന് പുറമേ മറ്റു പല ക്ലബ്ബുകളും ഈ സൂപ്പർ താരത്തിൽ താൽപര്യം അറിയിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ,ബ്രയിറ്റൺ,ടോട്ടൻഹാം,ഡോർട്മുണ്ട്,ലീപ്സിഗ്‌ എന്നിവരൊക്കെ ഈ സാഹചര്യം നിരീക്ഷിക്കുന്നവരാണ്. ഏതായാലും പിഎസ്ജി ഈ താരത്തെ തിരികെ എത്തിക്കാൻ തന്നെയാണ് സാധ്യത. ക്ലബ്ബിൽ തുടരാൻ താൽപര്യമില്ലെങ്കിൽ മികച്ച ഒരു വിലക്ക് അദ്ദേഹത്തെ വിൽക്കാൻ പിഎസ്ജിക്ക് പദ്ധതികൾ ഉണ്ടായേക്കാം.പക്ഷേ ഇവിടെ ഒരു അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സാവിയാണ്. അടുത്ത സീസണിൽ ഏതു ക്ലബ്ബിന് വേണ്ടി കളിക്കണമെന്നുള്ളത് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *