വരുന്നു..ക്രിസ്റ്റ്യാനോക്കൊപ്പം ഗോളടിച്ചു കൂട്ടാൻ അൽ നസ്റിലേക്ക് അർജന്റീന സൂപ്പർതാരവും!

അൽ നസ്ർ എന്ന് ക്ലബ്ബിന്റെ പേര് ലോക ഫുട്ബോളിൽ ഇനി അറിയാത്തവരായി കുറച്ച് ആളുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്തെന്നാൽ കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് ഈ സൗദി അറേബ്യൻ ക്ലബ്ബിന്റെ പേര് തന്നെയാണ്.എന്തെന്നാൽ തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിംഗ് അവർ നടത്തിയിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് ഇപ്പോൾ അൽ നസ്ർ സ്വന്തമാക്കിയിട്ടുള്ളത്.

റൊണാൾഡോ എത്തിയതോടുകൂടി ടീമിന്റെ പേരും പ്രശസ്തിയും വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ താരങ്ങളെ ഇനി എത്തിക്കാൻ കഴിയും എന്നാണ് അൽ നസ്റിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും. ഒരുപാട് സൂപ്പർതാരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോമെർക്കാറ്റോ വെബ് ഇപ്പോൾ ഒരു ട്രാൻസ്ഫർ റൂമർ കൂടി പങ്കുവെച്ചിട്ടുണ്ട്.

അതായത് അർജന്റീന സൂപ്പർ താരമായ മൗറോ ഇക്കാർഡിയെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലേക്ക് എത്തിക്കാനാണ് ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബ് ഉദ്ദേശിക്കുന്നത്. തുർക്കി ക്ലബ്ബായ ഗലാറ്റ്സറെക്ക് വേണ്ടിയാണ് ഇക്കാർഡി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.പിഎസ്ജിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് ഈ സ്ട്രൈക്കർ ഇവിടെ കളിക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ തുർക്കി ക്ലബ്ബിന് വേണ്ടി നേടാൻ ഇക്കാർഡിക്ക് കഴിഞ്ഞിട്ടുണ്ട്.

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനുള്ള അനുമതി ഇപ്പോൾ തുർക്കിഷ് ക്ലബ്ബ് താരത്തിന് നൽകിയിട്ടുണ്ട്.ഇക്കാർഡിക്ക് വേണ്ടി അൽ നസ്ർ പിഎസ്ജിയുമായി ചർച്ചകൾ നടത്തേണ്ടി വന്നേക്കും.ഇക്കാർഡി ഇനി പാരീസിലേക്ക് തിരിച്ച് എത്താനുള്ള സാധ്യതകൾ കുറവാണ്. അർജന്റീന ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിനും ഇകാർഡിയിൽ താല്പര്യം ഉണ്ട്.റൊണാൾഡോയും ഇക്കാർഡിയും ഒരുമിക്കുകയാണെങ്കിൽ അത് അൽ നസ്റിന് വളരെ വലിയ രൂപത്തിൽ ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *