ലെവന്റോസ്ക്കിയുടെ ഏജന്റുമായി കൂടി കാഴ്ച്ച നടത്തിയോ? ബാഴ്സയുടെ പ്രതികരണമിങ്ങനെ!
ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയുടെ ക്ലബുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക.എന്നാൽ ഈ കരാർ താൻ പുതുക്കില്ല എന്നുള്ള കാര്യം ലെവന്റോസ്ക്കി തുറന്ന് പറഞ്ഞിരുന്നു. മാത്രമല്ല വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടുമെന്നുള്ള കാര്യവും ലെവന്റോസ്ക്കി അറിയിച്ചിരുന്നു.
സ്പാനിഷ് വമ്പന്മാരായ fc ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് നിലവിൽ ലെവന്റോസ്ക്കി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. ബാഴ്സക്കും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജിജാന്റെസ് എന്ന മാധ്യമം ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.
— Murshid Ramankulam (@Mohamme71783726) May 19, 2022
അതായത് ലെവന്റോസ്ക്കിയുടെ ഏജന്റായ പിനി സഹാവി ബാഴ്സലോണയിൽ എത്തിയെന്നും ക്ലബ്ബ് അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തി എന്നുമായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ബാഴ്സ തന്നെ ഇക്കാര്യം ഇപ്പോൾ നിഷേധിച്ചിട്ടുണ്ട്.ബാഴ്സ ഇത് നിഷേധിച്ച കാര്യം പുറത്ത് വിട്ടിരിക്കുന്നത് മാർക്കയാണ്.
താരത്തെ സ്വന്തമാക്കാൻ ബാഴ്സക്ക് താൽപര്യമുണ്ടെങ്കിലും അത് എളുപ്പമായിരിക്കില്ല എന്നുള്ളതാണ്.ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതി തന്നെയാണ് ഇതിന് കാരണം.താരത്തിന് വേണ്ടി ബയേൺ എന്ത് തുക ആവശ്യപ്പെടുമെന്നുള്ളത് അവ്യക്തമായ ഒരു കാര്യമാണ്.താരത്തെ ബയേണിന് താല്പര്യമുണ്ട്.അത്കൊണ്ട് തന്നെ ലെവന്റോസ്ക്കിയെ ബയേൺ ക്ലബ്ബിൽ തന്നെ പിടിച്ച് വെക്കുമോ എന്നുള്ളതും കണ്ടറിയേണ്ടിയിരിക്കുന്നു.