ലിവർപൂളിനും സിറ്റിക്കും ചെൽസിക്കും തിരിച്ചടി, പോർച്ചുഗീസ് സൂപ്പർതാരം മറ്റൊരു ക്ലബ്ബിലേക്ക്!
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾ ഹാമിന് വേണ്ടിയാണ് പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ പലീഞ്ഞ കളിച്ചുകൊണ്ടിരിക്കുന്നത്.മികച്ച പ്രകടനം അവിടെ പുറത്തെടുക്കാൻ ഈ ഡിഫൻസീവ് മിഡ്ഫീൽഡർക്ക് സാധിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പല പ്രമുഖ ക്ലബ്ബുകളും അദ്ദേഹത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്നു.ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരൊക്കെ ഈ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചത്.
എന്നാൽ ഇവർക്കെല്ലാം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. എന്തെന്നാൽ പലീഞ്ഞ പോവാൻ ആഗ്രഹിക്കുന്ന ക്ലബ്ബ്, അത് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ്.ബയേണുമായി ഈ താരം വെർബൽ എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു.ജനുവരിയിൽ തന്നെ ഫുൾ ഹാം വിടാനാണ് അദ്ദേഹത്തിന്റെ തീരുമാനം.സ്കൈ സ്പോർട്സ് ജർമ്മനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🚨 Bayern Munich have reached a verbal agreement with João Palhinha over a transfer this month. The midfielder wants the move.
— Transfer News Live (@DeadlineDayLive) January 5, 2024
However, Fulham are not lowering the asking price of €65m and Bayern are not willing to spend that money.
The move is unlikely at this stage.… pic.twitter.com/Rgd2Y09W9m
പക്ഷെ ബയേണിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ താരത്തിന്റെ വിലയായി കൊണ്ട് ഫുൾഹാം നിശ്ചയിച്ചിരിക്കുന്നത് 65 മില്യൺ യുറോയാണ്.ഈ തുക കുറക്കാൻ അവർ തയ്യാറല്ല. ഇത്രയും വലിയ തുക നൽകാൻ ബയേൺ തയ്യാറാവുമോ എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ട കാര്യം. നിലവിൽ 2028 വരെ ഫുൾഹാമുമായി ഈ പോർച്ചുഗീസ് താരത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ ഒരു തുക ഫുൾ ഹാം ആവശ്യപ്പെടുന്നത്.
ഏതായാലും ഈ 28 കാരനായ താരത്തെ ജനുവരിയിൽ എത്തിക്കാൻ ജർമ്മൻ വമ്പൻമാർക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ആകെ 20 മത്സരങ്ങൾ കളിച്ച ഈ ഡിഫൻസീവ് മിഡ്‌ഫീൽഡർ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. പോർച്ചുഗൽ ദേശീയ ടീമിനുവേണ്ടി 24 മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്.