ലിയാവോയെ ബാഴ്സലോണ സ്വന്തമാക്കുമോ? മിലാൻ CEO പറയുന്നു!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് മുന്നേറ്റ നിരയിലേക്ക് ഒരു താരത്തെ ആവശ്യമുണ്ട്. ഇടതു വിങ്ങിലേക്കാണ് അവർക്ക് താരത്തെ വേണ്ടത്. വലത് വിങ്ങിൽ ഒരുപാട് ഓപ്ഷനുകൾ അവർക്ക് അവൈലബിളാണ്. എന്നാൽ ഇടതു വിങ്ങിൽ ഒരു മികച്ച താരം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അവർ അനുഭവിക്കുന്നുണ്ട്.നിക്കോ വില്യംസിനെ കൊണ്ടുവരാൻ കഴിയുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സാധിക്കാതെ പോവുകയായിരുന്നു.
പിന്നീട് അവർ ശ്രദ്ധ നൽകിയത് മിലാന്റെ പോർച്ചുഗീസ് സൂപ്പർ താരമായ റഫയേൽ ലിയാവോയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളും ക്ലബ്ബിന് ഇപ്പോഴും അലട്ടുന്നതിനാൽ ലിയാവോയെ കൊണ്ടുവരാൻ ബാഴ്സക്ക് കഴിയുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു. ആ സംശയങ്ങൾ ശരി വച്ചിരിക്കുകയാണ് ഇപ്പോൾ മിലാന്റെ ചീഫായ ഫർലാനി.ലിയാവോ എങ്ങോട്ടും പോകുന്നില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിയാവോ Ac മിലാൻ വിട്ട് പുറത്ത് പോകുന്നില്ല. അദ്ദേഹം ബാഴ്സയിലേക്ക് എത്താൻ യാതൊരുവിധ സാധ്യതകളും അവശേഷിക്കുന്നില്ല. 100% ഞാൻ ഉറപ്പിച്ചു പറയുന്നു അദ്ദേഹം ക്ലബ്ബ് വിട്ട് പോകില്ല എന്നുള്ളത്. ക്ലബ്ബ് പോവാൻ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുമില്ല. എന്റെ മെസ്സേജ് നിങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് അവരുടെ ചീഫ് പറഞ്ഞിട്ടുള്ളത്.
അതായത് ഒരു കാരണവശാലും ഒരു ക്ലബ്ബിലേക്കും ലിയാവോ പോകുന്നില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ബാഴ്സ മറ്റൊരു താരത്തിന് വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.യുവന്റസിന്റെ ഇറ്റാലിയൻ സൂപ്പർ താരമായ ഫെഡറിക്കോ കിയേസക്ക് വേണ്ടിയാണ് ബാഴ്സ ശ്രമങ്ങൾ നടത്തുന്നത്.അദ്ദേഹത്തെ കൊണ്ടുവരാൻ ക്ലബ്ബിന് കഴിയും എന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. ഈ സമ്മറിൽ തന്നെ അദ്ദേഹത്തെ വിറ്റ് ഒഴിവാക്കാൻ യുവന്റസ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.