റൈസിനെ കിട്ടിയില്ല,ബാഴ്സ സൂപ്പർതാരത്തെ വമ്പൻ തുക നൽകി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി!
മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർതാരമായ ഇൽകെയ് ഗുണ്ടോഗൻ ഈ സീസൺ അവസാനിച്ചതോടുകൂടി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിലേക്കായിരുന്നു താരം ചേക്കേറിയിരുന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഗുണ്ടോഗൻ.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭാവം സിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടം തന്നെയാണ്.
മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് സൂപ്പർ താരമായ ഡെക്ലാൻ റൈസിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അത് ഫലം കണ്ടിരുന്നില്ല. പിന്നീട് സിറ്റി പിൻവലിയുകയും ചെയ്തു. മധ്യനിരയിലേക്ക് നിലവിൽ ഒരു മികച്ച താരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് ആവശ്യമുണ്ട്. ആ സ്ഥാനത്തേക്ക് ഇപ്പോൾ സിറ്റി ലക്ഷ്യമിടുന്നത് ബാഴ്സ സൂപ്പർതാരമായ ഫ്രങ്കി ഡി യോങ്ങിനെയാണ്.
Man City 'consider £90m Frenkie de Jong transfer' that would blow rivals Man Utd awayhttps://t.co/JTj9W0nbx4 pic.twitter.com/IYgTFMbQMa
— Mirror Football (@MirrorFootball) July 2, 2023
പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരത്തിനു വേണ്ടി 90 മില്യൺ പൗണ്ടിന്റെ ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഡി യോങ്ങിനെ വിൽക്കാൻ ബാഴ്സ ശ്രമിച്ചിരുന്നുവെങ്കിലും താരം ക്ലബ്ബ് വിടാൻ വിസമ്മതിക്കുകയായിരുന്നു. ബാഴ്സ വിടാൻ ഇപ്പോഴും ഡി യോങ്ങിന് താല്പര്യമൊന്നുമില്ല.പക്ഷേ മാഞ്ചസ്റ്റർ സിറ്റിയുടെ ഈ വലിയ ഓഫർ ബാഴ്സ സ്വീകരിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
എന്തെന്നാൽ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും അലട്ടുന്ന ബാഴ്സ ചില താരങ്ങളെ കൈവിടാൻ ഉദ്ദേശിക്കുന്നുണ്ട്. മികച്ച ഓഫർ വന്ന സ്ഥിതിക്ക് ഡി യോങ്ങിനെ വിൽക്കുന്ന കാര്യം ബാഴ്സ പരിഗണിച്ചേക്കും. പക്ഷേ താരത്തിന്റെ തീരുമാനവും അതി നിർണായകമാണ്. 2019 മുതൽ ബാഴ്സ നിരയിലെ സ്ഥിര സാന്നിധ്യമാണ് ഈ ഡച്ച് സൂപ്പർ താരം. കഴിഞ്ഞ ലാലിഗയിൽ 33 മത്സരങ്ങൾ കളിച്ച ഈ മിഡ്ഫീൽഡർ രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.