റാമോസിന് വേണ്ടി 100 മില്യണോളം മുടക്കാൻ തയ്യാറായി മാഞ്ചസ്റ്റർ യുണൈറ്റഡ്!
കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറഞ്ഞത്.താരത്തിന്റെ സ്ഥാനത്തേക്ക് ഒരു പ്രോപ്പർ സ്ട്രൈക്കറെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതുവരെ സാധിച്ചിട്ടില്ല.വെഗോസ്റ്റിനെ ലോൺ അടിസ്ഥാനത്തിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് ഫലം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മികച്ച സ്ട്രൈക്കറെ സ്വന്തമാക്കാനുള്ള പദ്ധതികളിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.
ഒരുപാട് താരങ്ങളുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.ഹാരി കെയ്ൻ, വിക്ടർ ഒസിംഹൻ എന്നിവരെയൊക്കെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കാര്യമായി തന്നെ പരിഗണിക്കുന്നുണ്ട്.പക്ഷേ ഈ താരങ്ങളെ ലഭിക്കുമോ എന്ന കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തന്നെ സംശയമുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരു സൂപ്പർതാരത്തെ യുണൈറ്റഡ് ഇപ്പോൾ ഗൗരവമായി പരിഗണിക്കുന്നുണ്ട്.
🚨 Manchester United would consider a £70m-£100m move for Gonçalo Ramos this summer if they fail in their attempts to sign Harry Kane.
— Transfer News Live (@DeadlineDayLive) May 9, 2023
(Source: @MirrorFootball) pic.twitter.com/bQJDYsYBad
മറ്റാരുമല്ല,ബെൻഫിക്കയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ഗോൺസാലോ റാമോസിനെയാണ് ഇപ്പോൾ പരിശീലകനായ ടെൻ ഹാഗ് ലക്ഷ്യം വെക്കുന്നത്. താരത്തിന് വേണ്ടി നൂറു മില്യൺ പൗണ്ട് വരെ ചിലവഴിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഹാട്രിക്ക് നേടിക്കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഗോൻസാലോ റാമോസ്. മാത്രമല്ല ഈ സീസണിൽ പോർച്ചുഗീസ് ലീഗിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുമുണ്ട്. 17 ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. മികച്ച തുക ലഭിച്ചു കഴിഞ്ഞാൽ റാമോസിനെ കൈവിടാൻ ബെൻഫിക്ക തയ്യാറായേക്കും. മുമ്പ് ഒരുപാട് സൂപ്പർതാരങ്ങളെ മറ്റു ക്ലബ്ബുകൾക്ക് നൽകിയിട്ടുള്ള ഒരു ക്ലബ്ബ് കൂടിയാണ് ബെൻഫിക്ക.