റാഫീഞ്ഞ വീണ്ടും പ്രീമിയർ ലീഗിലേക്കോ?ശ്രമം ഉപേക്ഷിക്കാതെ വമ്പന്മാർ.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ ലീഡ്‌സ് യുണൈറ്റഡ് വിട്ടുകൊണ്ട് എഫ്സി ബാഴ്സലോണയിൽ എത്തിയത്.65 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി സ്പാനിഷ് ക്ലബ്ബ് ചിലവഴിച്ചിരുന്നത്. അന്ന് തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി താരത്തിനു വേണ്ടി വളരെയധികം ശ്രമിച്ചിരുന്നു. എന്നാൽ റാഫിഞ്ഞ ബാഴ്സയിലേക്ക് പോവാൻ തീരുമാനമെടുക്കുകയായിരുന്നു.
ബാഴ്സയിൽ തുടക്കത്തിൽ മികച്ച പ്രകടനം നടത്താൻ ഈ താരത്തിന് കഴിഞ്ഞിരുന്നില്ല. പക്ഷേ സാവിക്ക് പതിയെ പതിയെ അദ്ദേഹം പുരോഗതി പ്രാപിച്ചു.ഇപ്പോൾ മോശമല്ലാത്ത രൂപത്തിൽ ബാഴ്സക്ക് വേണ്ടി കളിക്കാൻ റാഫീഞ്ഞക്ക് സാധിക്കുന്നുണ്ട്. എന്നിരുന്നാൽ പോലും വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ഒഴിവാക്കാൻ ബാഴ്സ ആലോചിക്കുന്നുണ്ട് എന്നാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Chelsea haven't given up yet 😅
— GOAL News (@GoalNews) April 13, 2023
അതായത് നിലവിൽ സാമ്പത്തിക കാര്യങ്ങളിൽ FFP നിയന്ത്രണങ്ങൾ ബാഴ്സക്കുണ്ട്. താരങ്ങളുടെ വിൽപ്പന നടത്തിക്കൊണ്ട് 150 മില്യൺ യൂറോ എങ്കിലും ബാഴ്സക്ക് നേടേണ്ടതുണ്ട്. എന്നാൽ മാത്രമാണ് ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങളെ തിരികെയെത്തിക്കാൻ ബാഴ്സക്ക് സാധിക്കുകയുള്ളൂ. പക്ഷേ റാഫീഞ്ഞയെ വിൽക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഒരു അന്തിമ തീരുമാനം ബാഴ്സ എടുത്തിട്ടില്ല. മറ്റുള്ള താരങ്ങളുടെ കാര്യങ്ങളൊക്കെ പരിഗണിച്ചതിനുശേഷമായിരിക്കും ബാഴ്സ തീരുമാനമെടുക്കുക.
അതേസമയം റാഫീഞ്ഞയെ സ്വന്തമാക്കാൻ ഇപ്പോഴും ചെൽസിക്ക് താല്പര്യമുണ്ട്. തങ്ങളുടെ താല്പര്യം അവർ റാഫീഞ്ഞയുടെ ഏജന്റ് ആയ ഡെക്കോയെ അറിയിച്ചിട്ടുമുണ്ട്.പക്ഷേ ഈ ബ്രസീലിയൻ താരം ബാഴ്സയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. എന്നിരുന്നാലും ക്ലബ് ഒഴിവാക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഇദ്ദേഹത്തിന് ചെൽസിയെ തിരഞ്ഞെടുക്കേണ്ടി വന്നേക്കും.