റയലിലെത്തിക്കണം, ബ്രസീലിയൻ സൂപ്പർ താരത്തെ ബന്ധപ്പെട്ട് ആഞ്ചലോട്ടി!
സ്ഥാനമൊഴിഞ്ഞ സിനദിൻ സിദാന് പകരക്കാരനായി കൊണ്ടാണ് കാർലോ ആഞ്ചലോട്ടി റയലിന്റെ പരിശീലകസ്ഥാനമേറ്റടുത്തത്. പ്രീമിയർ ലീഗ് ക്ലബായ എവെർട്ടണിന്റെ പരിശീലകനായ ആഞ്ചലോട്ടി കരാർ റദ്ദാക്കി കൊണ്ടാണ് റയലിൽ എത്തിയത്. ഇപ്പോഴിതാ എവെർട്ടണിൽ ഒരു താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. എവെർട്ടണിന്റെ ബ്രസീലിയൻ സൂപ്പർ താരം റിച്ചാർലീസണെ റയലിൽ എത്തിക്കാനാണ് ആഞ്ചലോട്ടി താല്പര്യപ്പെട്ടിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ആഞ്ചലോട്ടി റിച്ചാർലീസണെ ഫോണിൽ വിളിക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Richarlison 🇧🇷 Benzema 🇫🇷 Hazard 🇧🇪
— Goal News (@GoalNews) July 7, 2021
Would Richarlison be a good fit at Real Madrid? 🐦
നിലവിൽ കോപ്പ അമേരിക്ക കളിക്കുന്ന ബ്രസീലിയൻ ടീമിനൊപ്പമാണ് റിച്ചാർലീസണുള്ളത്.2018-ലായിരുന്നു റിച്ചാർലീസൺ എവെർട്ടണിൽ എത്തിയത്.2019-20 സീസണിലാണ് ആഞ്ചലോട്ടി റിച്ചാർലീസണെ പരിശീലിപ്പിക്കാൻ തുടങ്ങുന്നത്. ആ സീസണിൽ 15 ഗോളുകൾ നേടാൻ ഈ ബ്രസീലിയൻ താരത്തിന് സാധിച്ചിരുന്നു.കഴിഞ്ഞ സീസണിൽ 13 ഗോളുകളായിരുന്നു അദ്ദേഹത്തിന്റെ ബൂട്ടിൽ നിന്നും പിറന്നിരുന്നത്.ആകെ 119 മത്സരങ്ങൾ എവെർട്ടണിന് വേണ്ടി കളിച്ച താരം 42 ഗോളുകൾ നേടിയിട്ടുണ്ട്.താരത്തെ ടീമിലെത്തിക്കാനാവുമെന്നുള്ള പ്രതീക്ഷയിലാണ് ആഞ്ചലോട്ടിയുള്ളത്. താരത്തിന് വേണ്ടി വരുന്ന ഓഫറുകൾ പരിഗണിക്കാൻ തന്നെയാണ് എവെർട്ടണിന്റെയും തീരുമാനം. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഡേവിഡ് അലാബ റയലിൽ എത്തിയപ്പോൾ നായകൻ സെർജിയോ റാമോസ് റയൽ വിടുകയും ചെയ്തിരുന്നു.