റയലിന് വെല്ലുവിളി,സൂപ്പർ താരത്തിനായി പിഎസ്ജിയും രംഗത്ത്!

വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാളാണ് ജൂഡ് ബെല്ലിങ്ഹാം. ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടിയാണ് ഇംഗ്ലീഷ് ഇന്റർനാഷണൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. 2025 വരെ ഈ താരത്തിന് കരാർ അവശേഷിക്കുന്നുണ്ട്. റയൽ മാഡ്രിഡിനെ കൂടാതെ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരും ഈ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഇപ്പോഴിതാ സ്പാനിഷ് മാധ്യമമായ കഡേന സെർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഫ്രഞ്ച് ശക്തികളായ പിഎസ്ജിക്കും ഈ മധ്യനിരതാരത്തെ ടീമിലേക്ക് എത്തിക്കാൻ താല്പര്യം ഉണ്ട്.പിഎസ്ജി അധികൃതർ ഒരുപാട് തവണ ബെല്ലിങ്ഹാമിന്റെ ക്യാമ്പിനെ കോൺടാക്ട് ചെയ്ത് കഴിഞ്ഞു എന്നും ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്.പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫി കഴിഞ്ഞ വേൾഡ് കപ്പ് സമയത്ത് തന്നെ ഈ താരത്തോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു.അന്ന് പിഎസ്ജി പ്രസിഡന്റ് പറഞ്ഞത് ഇങ്ങനെയാണ്.

“അവൻ എന്തൊരു താരമാണ്. ഇംഗ്ലണ്ടിന്റെ ഭാഗ്യമാണ് ബെല്ലിങ്ഹാം.വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ആദ്യത്തെ വേൾഡ് കപ്പ് ആയിട്ട് കൂടി അദ്ദേഹം വളരെ കോൺഫിഡൻസോടുകൂടി, ശാന്തമായി കൊണ്ട് കളിച്ചു.എല്ലാവർക്കും അദ്ദേഹത്തെ വേണം.ഞങ്ങൾക്കും താല്പര്യം ഉണ്ട് എന്നുള്ളത് ഞാൻ മറച്ചുവെക്കുന്നില്ല.പക്ഷേ ഞങ്ങൾ അദ്ദേഹത്തിന്റെ ക്ലബ്ബിനെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് ഞങ്ങൾക്ക് സംസാരിക്കണമെങ്കിൽ ഞങ്ങൾ ആദ്യം ക്ലബ്ബിനോടാണ് സംസാരിക്കുക “ഇതാണ് ബെല്ലിങ്ഹാമിനെ കുറിച്ച് നാസർ അൽ ഖലീഫി പറഞ്ഞിരുന്നത്.

ഏതായാലും വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് വേണ്ടി പോരാട്ടം കടുക്കും എന്ന് ഉറപ്പാണ്. 100 മില്യൺ യൂറോ വരെ ചിലവഴിക്കാൻ റയൽ മാഡ്രിഡ് തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.അതേസമയം ബെല്ലിങ്ങ് ഹാമിന് ലിവർപൂളിനോട് താല്പര്യകൂടുതൽ ഉണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *