മൊറീഞ്ഞോക്ക് ക്രിസ്റ്റ്യാനോയെ തന്റെ ക്ലബ്ബിലെത്തിക്കാൻ താല്പര്യം?റിപ്പോർട്ട്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടേക്കുമെന്നുള്ള റൂമറുകൾ ഇടക്കാലയളവിൽ സജീവമായിരുന്നു. തുടർന്ന് താരത്തെ മറ്റുള്ള ക്ലബുകളുമായി ബന്ധപ്പെടുത്തി കൊണ്ട് ഒട്ടേറെ വാർത്തകൾ പുറത്ത് വന്നിരുന്നു.ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്റെ ടീമിൽ എത്തിക്കാൻ ഹോസെ മൊറീഞ്ഞോക്ക് താല്പര്യമുണ്ട് എന്നറിയിച്ചിരിക്കുകയാണ് മുൻ ഇറ്റാലിയൻ ഫുട്ബോളർ ക്രിസ്ത്യൻ വിയേരി. കഴിഞ്ഞ ദിവസം ബോബോ ടിവി സംഘടിപ്പിച്ച ഒരു ചർച്ചയിലാണ് വിയേരി ഇക്കാര്യം അറിയിച്ചത്. ക്രിസ്റ്റ്യാനോയെ റോമയിലേക്ക് എത്തിക്കാൻ മൊറീഞ്ഞോക്ക് താല്പര്യമുണ്ട് എന്നാണ് ഇദ്ദേഹം പ്രസ്താവിച്ചത്. റയൽ മാഡ്രിഡിൽ മൊറീഞ്ഞോയും ക്രിസ്റ്റ്യാനോയും ഒരുമിച്ച് പ്രവർത്തിച്ചവരാണ്.
🗣 "Mourinho wants to bring Cristiano Ronaldo to Roma" 👀 https://t.co/lUI1bhgCqw pic.twitter.com/3pykZWxKb5
— MARCA in English (@MARCAinENGLISH) May 31, 2021
എന്നാൽ ഈ ചർച്ചയിൽ തന്നെ മുൻ റയൽ മാഡ്രിഡ് താരമായ അന്റോണിയോ കസ്സാനോ ഇതിനെ തള്ളികളയുന്നുണ്ട്. ” റൊണാൾഡോ റോമയിലേക്കോ? അതൊരു അസംബന്ധമാണ്.റയലിൽ തന്നെ റൊണാൾഡോയുടെയും മൊറീഞ്ഞോയുടെയും ബന്ധം അത്ര നല്ലതല്ലായിരുന്നു.ഇനിയിപ്പോ രണ്ട് പേരുടെയും ഏജന്റ് ഒന്നായത് കൊണ്ടാണോ അതോ അവർ പോർച്ചുഗീസുക്കാർ ആയത് കൊണ്ടാണോ നിങ്ങൾ ഇങ്ങനെ പറയുന്നത് എന്നറിയില്ല.പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ റോമയിലേക്ക് ചേക്കേറുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ” കസ്സാനോ പറഞ്ഞു.
🗣 "Mourinho wants to bring Cristiano Ronaldo to Roma" 👀 https://t.co/lUI1bhgCqw pic.twitter.com/3pykZWxKb5
— MARCA in English (@MARCAinENGLISH) May 31, 2021