മൊറിഞ്ഞോയുടെ അങ്കം ഇനി തുർക്കിയിൽ,ലഭിച്ചത് രാജകീയ വരവേൽപ്പ്!
ഫുട്ബോൾ ലോകത്തെ സൂപ്പർ പരിശീലകരിൽ ഒരാളായ ഹോസേ മൊറിഞ്ഞോ കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ്ബായ റോമക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും കരസ്ഥമാക്കാൻ റോമക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മൊറിഞ്ഞോ ക്ലബ്ബ് വിട്ടു. നേരത്തെ ഈ ഇറ്റാലിയൻ ക്ലബ്ബിന് യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ മൊറിഞ്ഞോക്ക് കഴിഞ്ഞിരുന്നു.
ഇനി മൊറിഞ്ഞോയുടെ അങ്കം തുർക്കിയിലാണ്. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെ അദ്ദേഹത്തെ സൈൻ ചെയ്തു കഴിഞ്ഞു.ഇന്നലെ കാണികൾക്ക് മുന്നിൽ ഈ പരിശീലകനെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.പതിനായിരകണക്കിന് ആരാധകരാണ് ഇതിന് സാക്ഷിയാവാൻ വേണ്ടി എത്തിയിരുന്നത്. ഒരു രാജകീയ വരവേൽപ്പ് തന്നെയാണ് മൊറിഞ്ഞോക്ക് ലഭിച്ചിട്ടുള്ളത്.ആരാധകരോടുള്ള സ്നേഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
“നിങ്ങളുടെ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു.സാധാരണ വിജയങ്ങൾക്ക് ശേഷമാണ് പരിശീലകർക്ക് സ്നേഹം ലഭിക്കാറുള്ളത്.എന്നാൽ എനിക്ക് ഇവിടെ എത്തിയപ്പോൾ തന്നെ നിങ്ങൾ സ്നേഹം നൽകുന്നു.അത് എനിക്ക് വലിയ ഉത്തരവാദിത്തമാണ് നൽകുന്നത്.തുർക്കിഷ് ലീഗിനെ സഹായിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. അതിനേക്കാൾ ഉപരി ഈ ക്ലബ്ബിനെ ഇമ്പ്രൂവ് ആക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ഞാൻ എന്റെ കോൺട്രാക്ട് സൈൻ ചെയ്തു കഴിഞ്ഞു. ഇപ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾ എന്റെ കൂടി സ്വപ്നങ്ങളാണ് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
തുർക്കിഷ് ലീഗിലെ കഴിഞ്ഞ സീസണിലെ കിരീടം നേടിയത് കരുത്തരായ ഗലാറ്റസറെയാണ്. രണ്ടാം സ്ഥാനത്താണ് ഫെനർബാഷെ ഫിനിഷ് ചെയ്തിട്ടുള്ളത്.പലപ്പോഴും വിവാദ സംഭവങ്ങൾ നടക്കുന്ന ലീഗ് കൂടിയാണ് തുർക്കി. ഫുട്ബോളിനെ വളരെയധികം ഭ്രാന്തമായി സ്നേഹിക്കുന്ന ആരാധകരാണ് തുർക്കിഷ് ഫുട്ബോളിനെ വ്യത്യസ്തമാക്കുന്നത്.