മെസ്സിയെ മാത്രമല്ല, മറ്റൊരു അർജന്റൈൻ താരത്തെ കൂടി സ്വന്തമാക്കാൻ ബാഴ്സ.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് ലയണൽ മെസ്സിക്ക് തന്നെയാണ്. മെസ്സിയെ തിരിച്ചെത്തിക്കാനാണ് ബാഴ്സ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനു ശേഷമാണ് ബാക്കിയുള്ള താരങ്ങളെ ബാഴ്സ പരിഗണിക്കുക. പല പൊസിഷനുകളിലേക്കും ഇപ്പോൾ സാവിക്ക് താരങ്ങളെ ആവശ്യമുണ്ട്.
അതിലൊരു പൊസിഷനാണ് റൈറ്റ് ബാക്ക് പൊസിഷൻ. കഴിഞ്ഞ സമ്മറിൽ ഹെക്ടർ ബെല്ലറിനെ ബാഴ്സ സ്വന്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹത്തിന് ഈ പൊസിഷനിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.മാത്രമല്ല ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം സ്ഥിരമായി കൊണ്ട് ക്ലബ്ബ് വിട്ടേക്കും. നിലവിൽ ബാഴ്സയുടെ പരിശീലകൻ റൈറ്റ് ബാക്ക് ആയി കൊണ്ട് ഉപയോഗപ്പെടുത്തുന്നത് ജൂലെസ് കൂണ്ടെയെയാണ്.എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം ഒരു സെന്റർ ബാക്ക് ആണ്.
Barça have prioritized the signing of a right back, and Juan Foyth is the main option.
— Barça Universal (@BarcaUniversal) April 27, 2023
— @fansjavimiguel pic.twitter.com/EBJC1Uu7UJ
അതുകൊണ്ടുതന്നെ സാവിക്ക് ഇപ്പോൾ മികച്ച ഒരു റൈറ്റ് ബാക്കിനെ ആവശ്യമുണ്ട്. ആ സ്ഥാനത്തേക്ക് അദ്ദേഹം ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് വിയ്യാറയലിന്റെ അർജന്റൈൻ സൂപ്പർതാരമായ യുവാൻ ഫോയ്ത്തിനെയാണ്.സ്പാനിഷ് മാധ്യമങ്ങൾ എല്ലാവരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ സീസണുകളിലും ഈ താരത്തിന് ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നു.
പക്ഷെ അർജന്റൈൻ സൂപ്പർ താരത്തെ സ്വന്തമാക്കുക എന്നുള്ളത് ബാഴ്സക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. എന്തെന്നാൽ താരത്തിനു വേണ്ടി വലിയ ഒരു തുക തന്നെ വിയ്യാറയൽ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുന്ന ബാഴ്സക്ക് അത് താങ്ങാനാവുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. 19 മത്സരങ്ങളാണ് ഫോയ്ത്ത് ലാലിഗയിൽ കളിച്ചിട്ടുള്ളത്. ഒരു ഗോൾ അദ്ദേഹം നേടിയിട്ടുണ്ട്.