മെസ്സിക്കൊപ്പം ബ്രസീലിയൻ വണ്ടർ കിഡിനേയും വേണം, തകർപ്പൻ ഓഫർ നൽകാനൊരുങ്ങി ബാഴ്സ!

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ബാഴ്സയുടെ ഏറ്റവും വലിയ ലക്ഷ്യം തങ്ങളുടെ ഇതിഹാസതാരമായ ലയണൽ മെസ്സിയെ തിരികെ എത്തിക്കുക എന്നതാണ്.അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് നിലവിൽ ബാഴ്സ നടത്തുന്നത്.ബുസ്ക്കെറ്റ്സ് ക്ലബ്ബ് വിടും എന്ന പ്രഖ്യാപിച്ചതോടുകൂടി സാലറി ബില്ലിൽ കുറവ് ഉണ്ടായിട്ടുണ്ട്.കൂടാതെ പല താരങ്ങളെയും ഒഴിവാക്കാൻ ഇപ്പോൾ ബാഴ്സ തീരുമാനിച്ചിട്ടുണ്ട്.ഫെറാൻ ടോറസ്,അൻസു ഫാറ്റി എന്നിവരൊക്കെ ക്ലബ്ബ് വിടാനാണ് സാധ്യതയുള്ളത്.

ലയണൽ മെസ്സിയെ സ്വന്തമാക്കുന്നതിന് തന്നെയാണ് ബാഴ്സ പ്രയോറിറ്റി നൽകുന്നത്.എന്നാൽ മെസ്സിയെ എത്തിക്കുന്നതിനോടൊപ്പം ബ്രസീലിയൻ വണ്ടർ കിഡായ വിറ്റോർ റോക്കിനെ കൂടി എത്തിക്കാൻ ബാഴ്സക്ക് പദ്ധതികൾ ഉണ്ട്. നേരത്തെ തന്നെ ബാഴ്സ ലക്ഷ്യം വെച്ച താരങ്ങളിൽ ഒരാളാണ് റോക്ക്. 18 കാരനായ താരം നിലവിൽ ബ്രസീലിയൻ ക്ലബ്ബായ അത്‌ലറ്റിക്കോ പരാനൻസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

താരത്തിന് ഇതുവരെ ഓഫറുകൾ ഒന്നും നൽകാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.പക്ഷേ ഉടൻ തന്നെ ബാഴ്സ ഒരു ഓഫർ നൽകുമെന്നാണ് പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 45 മില്യൺ യൂറോ ആയിരിക്കും താരത്തിന് വേണ്ടി ബാഴ്സ അത്ലറ്റിക്കോ പരാനൻസിന് വാഗ്ദാനം ചെയ്യുക. ഇതുവഴി താരത്തെ എത്തിക്കാൻ സാധിക്കുമെന്ന് തന്നെയാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. സെന്റർ ഫോർവേഡ് ആയി കൊണ്ട് കളിക്കുന്ന താരം വിങറായി കൊണ്ട് കളിക്കാൻ കെൽപ്പുള്ള ഒരു താരം കൂടിയാണ്.

ഈ സീസണിൽ ബ്രസീലിയൻ ക്ലബ്ബിന് വേണ്ടി ആകെ 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ 18 കാരൻ സ്വന്തമാക്കിയിട്ടുണ്ട്.യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ റോക്കിന് ബാഴ്സയിലേക്ക് ചേക്കേറാനാണ് താല്പര്യമുള്ളത്. ബ്രസീലിന്റെ അണ്ടർ 20 ടീമിനുവേണ്ടി കേവലം 11 മത്സരങ്ങൾ മാത്രം കളിച്ച താരം എട്ടു ഗോളുകൾ നേടിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ മൊറോക്കോക്കെതിരെയുള്ള മത്സരത്തിൽ ബ്രസീൽ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *