മാഴ്സെലോക്ക് മാരക്കാനയിൽ ഗംഭീര വരവേൽപ്പ്, തടിച്ചു കൂടിയത് പതിനായിരങ്ങൾ!

ബ്രസീലിയൻ ഇതിഹാസമായ മാഴ്സെലോ തന്റെ പഴയ ക്ലബ്ബായ ഫ്ലൂമിനൻസിൽ തന്നെ തിരിച്ചെത്തിയത് ഈയിടെയാണ്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് വിട പറഞ്ഞശേഷം അദ്ദേഹം ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. എന്നാൽ അവിടുത്തെ കരാർ റദ്ദാക്കിയതിനുശേഷം ആണ് ഇപ്പോൾ ഇദ്ദേഹം തന്റെ മുൻ ക്ലബ്ബായ ഫ്ലൂമിനൻസിൽ തന്നെ എത്തിയിരിക്കുന്നത്.

താരത്തിന് ഒരു ഗംഭീര വരവേൽപ്പാണ് ഇപ്പോൾ ഫ്ലൂമിനൻസ് ആരാധകർ ഒരുക്കിയിട്ടുള്ളത്.മാരക്കാനയിൽ വെച്ചായിരുന്നു ഈ ചടങ്ങ് നടന്നിരുന്നത്. ഏകദേശം 35000 ത്തോളം ആരാധകർ മാഴ്സെലോയെ വരവേൽക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. വലിയ ആർപ്പുവിളികളോട് കൂടിയാണ് ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്.

ഈ വേളയിൽ ചില കാര്യങ്ങൾ മാഴ്സെലോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തിലാണ് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പോൾ ഞാൻ എന്റെ വീട്ടിലെത്തിയിരിക്കുന്നു. എന്റെ തിരിച്ചുവരവ് സാധ്യമാക്കിയതിനും എന്നെ വിശ്വസിച്ചതിനും മാനേജ്മെന്റിനോട് ഞാൻ നന്ദി പറയുന്നു. ഞാൻ ക്ലബ്ബിന് വേണ്ടി ഡെഡിക്കേഷനോടുകൂടി പോരാടും. ആരാധകർക്ക് പരമാവധി സന്തോഷം നൽകാൻ ശ്രമിക്കും ” ഇതാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്.

16 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇപ്പോൾ ക്ലബ്ബിൽ തിരിച്ചെത്തിയിരിക്കുന്നത്. 2005ൽ തന്റെ പതിനേഴാം വയസ്സിൽ ആയിരുന്നു ഇദ്ദേഹം ഫ്ലൂമിനൻസിന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നത്.ആകെ 40 മത്സരങ്ങൾ കളിച്ചതാരം ആറു ഗോളുകളും നേടിയിട്ടുണ്ട്.പിന്നീട് 2007ൽ റയൽ മാഡ്രിഡിലേക്ക് പോവുകയായിരുന്നു. 2022 വരെ അവിടെ തുടർന്ന് താരം നിരവധി കിരീടങ്ങൾ സ്വന്തമാക്കി. ഇപ്പോൾ ഫ്ലൂമിനന്‍സുമായി 2024 ഡിസംബർ വരെയുള്ള കരാറിലാണ് താരം ഒപ്പു വച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *