മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ബാഴ്സയിലേക്ക് എത്തുന്നു!

എഫ്സി ബാഴ്സലോണയുടെ മധ്യനിരയിലെ സൂപ്പർ താരമായ സെർജിയോ ബുസ്ക്കെറ്റ്സിന്റെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.കരാർ ഇതുവരെ ബാഴ്സ പുതുക്കിയിട്ടില്ല. പുതുക്കാനുള്ള യാതൊരുവിധ ഉദ്ദേശവും ക്ലബ്ബ് കാണിച്ചിട്ടുമില്ല.അതുകൊണ്ടുതന്നെ താരം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ബുസ്ക്കെറ്റ്സിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതായാലും മിഡ്ഫീൽഡിലേക്ക് ബാഴ്സക്ക് ഒരു മികച്ച താരത്തെ ആവശ്യമാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ഇൽകെയ് ഗുണ്ടോഗനെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.

ഗുണ്ടോഗന്റെ സിറ്റിയുമായുള്ള കരാർ ഈ സീസണിന്റെ അവസാനത്തിലാണ് പൂർത്തിയാവുക.ക്ലബ്ബ് ഈ കരാർ പുതുക്കിയിട്ടില്ല.മാത്രമല്ല മാഞ്ചസ്റ്റർ സിറ്റി ഈ കരാർ പുതുക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഗുണ്ടോഗൻ എഫ് സി ബാഴ്സലോണയിൽ എത്തുമെന്നാണ് പ്രമുഖ മാധ്യമമായ എൽ ചിരിങ്കിറ്റോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2016 മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇദ്ദേഹം.ഈ സീസണിലെ പ്രീമിയർ ലീഗിൽ 2 ഗോളുകളും രണ്ട് അസിസ്റ്റുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു സൂപ്പർതാരമായ ബെർണാഡോ സിൽവയെ ബാഴ്സ ലക്ഷ്യം വെച്ചിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.ഗുണ്ടോഗനെയെങ്കിലും എത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *