മറ്റൊരു ബ്രസീലിയൻ സൂപ്പർ താരത്തെക്കൂടി സ്വന്തമാക്കി അൽ ഹിലാൽ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയറെ സ്വന്തമാക്കിയതോടുകൂടിയാണ് അൽ ഹിലാൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.ലയണൽ മെസ്സി,കിലിയൻ എംബപ്പേ എന്നിവരെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ അവർ നടത്തിയിരുന്നു. അത് രണ്ടും ഫലം കണ്ടിരുന്നില്ല.പക്ഷേ നെയ്മർ ജൂനിയറെ കൊണ്ടുവരാൻ അവർക്ക് സാധിക്കുകയായിരുന്നു. മാത്രമല്ല നെയ്മർ കൂടാതെ നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ ഹിലാലിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ബ്രസീലിയൻ സൂപ്പർ താരമായ മാൽക്കം നിലവിൽ അൽ ഹിലാലിന്റെ താരമാണ്.മികച്ച പ്രകടനം അവിടെ പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കൂടാതെ മറ്റൊരു ബ്രസീലിയൻ താരമായ മിഷേലും അൽ ഹിലാലിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പുറമേ ബ്രസീലിയൻ സൂപ്പർ താരമായ റെനാൻ ലോദിയെ കൂടി അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്.ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പിന്നാലെ ഒഫീഷ്യൽ പ്രഖ്യാപനവും അൽ ഹിലാൽ നടത്തിയിട്ടുണ്ട്.

നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക്ക് മാഴ്സേയുടെ താരമാണ് ലോദി. നേരത്തെ അത്ലറ്റിക്കോ മാഡ്രിഡ്,നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.എന്നാൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള ഒരു പ്രകടനം അദ്ദേഹം പുറത്തെടുക്കുന്നില്ല. അതുകൊണ്ടാണ് മാഴ്സേയും താരത്തെ ഇപ്പോൾ കൈവിട്ടിരിക്കുന്നത്.ഈ സീസൺ അവസാനിക്കുന്നത് വരെ അദ്ദേഹം ലോണിലായിരിക്കും. അതിനുശേഷം പെർമനന്റ് ആയിക്കൊണ്ട് തുടരും.

2027 വരെയുള്ള ഒരു കോൺട്രാക്ടിൽ ആണ് അദ്ദേഹം സൈൻ ചെയ്യുന്നത്. 20 മില്യൺ യൂറോയാണ് അൽ ഹിലാൽ ഫ്രഞ്ച് ക്ലബ്ബിന് നൽകുക.വിങ് ബ്ലാക്ക് ആയ ഇദ്ദേഹം ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഏതായാലും അൽ ഹിലാൽ കൂടുതൽ ബ്രസീലിയൻ താരങ്ങളെ സ്വന്തമാക്കുന്ന പ്രവണതയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *